-->
ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കുകയാണ് തിരുവനന്തപുരം. ഈ അവസരത്തില്‍ പതിവ് തെറ്റാതെ പൊങ്കല അര്‍പ്പിച്ച് ആശംസകള്‍ പങ്കുവെയ്ക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക കെ.എസ്.ചിത്ര. വീട്ടുമുറ്റത്താണ് ഗായിക പൊങ്കാലയിട്ടത്. കൈകൂപ്പി പ്രാര്‍ത്ഥനയോടെ നില്‍ക്കുന്ന ഗായികയെ ആണ് ചിത്രങ്ങളില്‍ കാണാനാകുക. ഏവര്‍ക്കും ആറ്റുകാല്‍ പൊങ്കാല ആശംസകള്‍ നേര്‍ന്നാണ് ചിത്രയുടെ പോസ്റ്റ്.
എല്ലാ വര്‍ഷവും പതിവ് തെറ്റാതെ കെ.എസ്.ചിത്ര പൊങ്കാല അര്‍പ്പിക്കാറുണ്ട്. ആറ്റുകാല്‍ അമ്മയുടെ ഭക്തയായ ചിത്ര, മുന്‍പൊക്കെ മുടങ്ങാതെ ആറ്റുകാല്‍ ക്ഷേത്ത്രതില്‍ പോകുമായിരുന്നു. ഇപ്പോള്‍ ഏതാനും വര്‍ഷങ്ങളായി വീട്ടില്‍ തന്നെയാണ് ഗായിക പൊങ്കാല അര്‍പ്പിക്കുന്നത്.