Wednesday, March 11, 2026 Last Updated 37 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 12.49 PM

ഇതു തന്നെ ഞാന്‍ തന്നെ; തന്റെ സ്കിന്‍ ​‍സീക്രട്ട് തുറന്നു പറഞ്ഞ് അമൃത നായര്‍; മേക്കപ്പിനും പ്രൊമോഷനുമൊക്കെ ഒരു പരിധിയില്ലെയെന്ന് വിമര്‍ശനം

uploads/news/2025/03/769367/Untitled-2.jpg
Amrutha Nair about her skin change (Image source: Youtube)

മലയാള ടെലിവിഷന്‍ മേഖലയില്‍ വര്‍ഷങ്ങളായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് അമൃത നായര്‍. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് അമൃതയ്ക്ക് കരിയര്‍ ബ്രേക്ക് കിട്ടിയത്. വിവിധ ടെലിവിഷന്‍ ഷോകളിലും അമൃത സാന്നിധ്യമായിട്ടുണ്ട്. വ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകരുമായി സ്ഥിരം സംവദിക്കാറുണ്ട് താരം. എല്ലാ വലിയ കാര്യങ്ങളും ചെറിയ സന്തോഷങ്ങളുമടക്കം അമൃത അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ സ്കിൻ സീക്രട്ടിനെ കുറിച്ച്‌ താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പഴയ ഫോട്ടോകളൊക്കെ കണ്ട് ഇതെങ്ങനെ ഇത്രയും മാറി എന്ന് നിരവധി പേർ ചോദിക്കുന്നുണ്ടെന്നും പലരും ഗ്ലൂട്ടാത്തയോണിനെ കുറിച്ചാണ് ചോദിക്കുന്നതെന്നും എല്ലാവർക്കുമുള്ളൊരു മറുപടിയാണിതെന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്.
‘‘എട്ട്, ഒൻപത് വർഷങ്ങള്‍ക്ക് മുൻപുള്ള ഫോട്ടോസ് ആണ് നിങ്ങള്‍ പലയിടത്തും കണ്ടിട്ടുള്ളത്. അന്നൊന്നും സ്കിൻ കെയർ കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഫിനാൻഷ്യല്‍ ബാക്ഗ്രൗണ്ടില്ലായിരുന്നു. അതേപറ്റി പറഞ്ഞ് തരാനും ആരുമില്ല. ഇന്റസ്ട്രിയില്‍ വന്നതിന് ശേഷമാണ് ഗ്ലൂട്ടാത്തയോണിനെ കുറിച്ചൊക്കെ അറിയുന്നത്. സ്‌കിന്‍ കെയര്‍ കൃത്യമായി ചെയ്താല്‍ റിസല്‍ട്ടുണ്ടാവും. നല്ല മാറ്റം വരും. ഫെയ്‌സ് വാഷും, സണ്‍ സ്‌ക്രീനുമൊക്കെ കൃത്യമായി ഉപയോഗിക്കണം. ഗ്ലൂട്ടാത്തയോണ്‍ ട്രീറ്റ്‌മെന്റും നല്ലതാണ്.
ഗ്ലൂട്ടാത്തയോണ്‍ എട്ട്, ഒൻപ് മാസമായി ഞാൻ ഉപയോഗിക്കുന്നുണ്ട്. അമ്മയും ഇത് കഴിക്കുന്നുണ്ട്. കള്ളത്തരം പറഞ്ഞ് എനിക്ക് നിങ്ങളെ പറ്റിക്കേണ്ട ആവശ്യമില്ല. എനിക്ക് വന്ന മാറ്റമാണ് പറയുന്നത്. അത് കഴിച്ചാല്‍ പത്ത്, ഇരുപത് ദിവസം കൊണ്ട് ഒരുമാറ്റവും വരില്ല. മൂന്ന് മാസമെങ്കിലും ഉപയോഗിച്ചിട്ടെ കാര്യമുള്ളൂ. എന്റെ മുഖത്ത് മുഖക്കൂരുവിന്റെ നല്ലപാടുണ്ടായിരുന്നു. ഒരുപരിധിയുടെ അപ്പുറം വരെ മാറ്റി തന്നത് ഇതാണ്...’’ എന്നാണ് അമൃത പറയുന്നത്. വീഡിയോയ്ക്ക് താഴെ പിന്തുണച്ചും വിമർശന കമന്റുകളും വരുന്നുണ്ട്. പ്രമോഷൻ വീഡിയോ ആണെന്നാണ് വിമർശന കമന്റ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW