Wednesday, March 11, 2026 Last Updated 22 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 05.15 PM

‘ഇന്നു രാത്രി അവളവിടെ സന്തോഷത്തോടെ കിടന്നുറങ്ങും, സ്വന്തം വീട്ടിൽ കിടന്നുറങ്ങുമ്പോൾ കിട്ടുന്ന സമാധാനം ഒന്നു വേറെയാണ്...’ അമൃതയുടെ സ്വപ്നവീടിനെക്കുറിച്ച് റബേക്ക സന്തോഷ്

സീരിയല്‍ താരമായ അമൃത നായര്‍ ഇക്കഴിഞ്ഞ ദിവസം തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പങ്കിട്ടിരുന്നു. ഇപ്പോഴിതാ അമൃതയുടെ അടുത്ത സുഹൃത്തും സീരിയല്‍ താരവുമായ റബേക്ക സന്തോഷ് അമൃതയുടെ സ്വപ്നവീടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
uploads/news/2026/01/822921/Untitled-7.jpg
Rebecca Santhosh about amrutha nair's new house (Image Source: Instagram)

ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവുമാണ് സ്വന്തമായി ഒരു വീട്. മനസ്സില്‍ സ്വപ്നം കണ്ടതു പോലെ സാക്ഷാത്കരിക്കാന്‍ തന്റെ മുഴുവന്‍ സമ്പാദ്യവും ഒരുപക്ഷേ മാറ്റിവയ്ക്കേണ്ടി വന്നേക്കും. സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തില്‍ സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. അത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയം കവര്‍ന്ന ഒരു ഗൃഹപ്രവേശനച്ചടങ്ങായിരുന്നു സീരിയല്‍ താരം അമൃത നായരുടേത്.
സ്വന്തമായി ഒരു വീട് പണിയുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അമൃത പല തവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം അമൃത സ്വന്തം വീടിന് ‘ആഗ്രഹം’ എന്ന് പേരിട്ടത്. സ്വന്തം നാടായ പത്തനാപുരത്താണ് അമൃത വീട് വച്ചിരിക്കുന്നത്. ഗൃഹപ്രവേശനച്ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അമൃത കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമൃതയുടെ വീടിന്റെ ഗൃഹപ്രവേശനചടങ്ങിൽ പങ്കെടുത്തത്.
ഇപ്പോഴിതാ അമൃതയുടെ അടുത്ത സുഹൃത്തും സീരിയല്‍ താരവുമായ റബേക്ക സന്തോഷ് അമൃതയുടെ സ്വപ്നവീടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. റബേക്കയുടെ ഭർത്താവും സംവിധായകനുമായ ശ്രീജിത്ത് വിജയനും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളും ശ്രീജിത്ത് പെങ്ങളെപ്പോലെ കരുതുന്നയാളുമാണ് അമൃതയെന്ന് റബേക്ക പറയുന്നു.
‘‘വീട് എന്നു പറയുന്നത് എല്ലാവരുടെയും സ്വപ്നമാണ്. അങ്ങനെയൊരു സ്വപ്നത്തിൽ എത്തി നിൽക്കുകയാണ് അമ്മു ഇപ്പോൾ. വളരെയധികം സന്തോഷമുണ്ട്. തുടക്കം മുതൽ അതിന്റെ ഭാഗമാകാൻ കഴിഞ്ഞവരാണ് ഞങ്ങളെല്ലാം. ഇതുമായി ബന്ധപ്പെട്ട ദു:ഖങ്ങളും സന്തോഷങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം പങ്കിട്ടവരാണ്. ‘എടീ ഉറങ്ങിയിട്ടില്ല. ആരെങ്കിലും കൂടി ഉണ്ടായിരുന്നെങ്കിൽ...’ എന്ന് ഇന്നുകൂടി അമ്മ പറഞ്ഞു. അത് അങ്ങനെയാണ്.
നമ്മൾ എന്തെങ്കിലുമൊരു നേട്ടത്തിലേക്ക് എത്തണമെങ്കിൽ അതിന്റേതായ കഷ്ടപ്പാടുകളും കാര്യങ്ങളുമുണ്ട്. ആ ബുദ്ധിമുട്ടുകളെല്ലാം കണ്ടുവന്നവരാണ് ഞങ്ങളെല്ലാവരും. ‘ഇന്നു രാത്രി നീ വളരെ സന്തോഷത്തോടെയായിരിക്കും കിടന്നുറങ്ങുക’ എന്ന് ഞാനവളോട് പറഞ്ഞിട്ടുണ്ട്. അത് ഉറപ്പുള്ള കാര്യമാണ്. നമ്മൾ ഉണ്ടാക്കിയ നമ്മുടെ സ്വന്തം വീട്ടിൽ കിടന്നുറങ്ങുമ്പോൾ കിട്ടുന്ന സമാധാനം ഒന്നു വേറെ തന്നെയാണ്...’’ റബേക്ക വൈകാരികമായി പറഞ്ഞു. റബേക്കയും ശ്രീജിത്തും അമൃതയോടൊപ്പം സമയം ചെലവഴിക്കുന്നതും സന്തോഷം പങ്കിടുന്നതും അവര്‍ യാത്ര പറഞ്ഞിറങ്ങുന്ന സമയത്ത് അമൃത ഈറനണിഞ്ഞ് കെട്ടിപ്പിടിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കുടുംബവിളക്കിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. നിരവധി പരമ്പരകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് അമൃത നായര്‍. ടോം ആന്റ് ജെസി എന്ന വെബ് സീരിസിലാണ് അമൃത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഒരു വലിയ ആ​ഗ്രഹത്തിന് പിന്നാലെയായിരുന്നു അമൃത.

Ads by Google
Ads by Google
LATEST NEWS
TRENDING NOW