-->
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് നടി അമൃത നായര്‍. ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സില്‍ താരം ഇടം പിടിച്ചത്. പിന്നീട് ഒട്ടനവധി സീരിയലുകളില്‍ അമൃത ഭാഗമായി മാറി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സസ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് താരം.
പുതിയ വീട് എന്ന സ്വപ്‌നം സ്വന്തമാക്കിയിരിക്കുകയാണ് താരം. തങ്ങളുടെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് അമൃതയും കുടുംബവും. ആഗ്രഹം എന്നാണ് വീടിന് അമൃത നല്‍കിയിരിക്കുന്ന പേര്. വീടിന്റെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സ്വന്തം നാടായ പത്തനാപുരത്താണ് അമൃത വീടു പണിതിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുത്തത്.
''ആഗ്രഹം ''വര്‍ഷങ്ങള്‍ ആയിട്ട് എന്റെയും എന്റെ കൊച്ചു കുടുംബത്തിന്റെയും സ്വപ്നമായിരുന്നു ഒരു കൊച്ചു വീട് ഒരു നല്ല വീടില്ലാത്തതിന്റെ ഒരുപാട് പ്രയാസങ്ങള്‍ ഞങ്ങള്‍ അനുഭവിച്ചിട്ട് ഉണ്ട് 01/01/2026 ഞങ്ങളുടെ ''ആഗ്രഹം ' dream come true ...
ഒരുപാട് സങ്കടങ്ങളും പ്രശ്‌നങ്ങളും അനുഭവിച്ചാണ് ഞങ്ങളുടെ ഈ കൊച്ചു സ്വപ്നം ഇന്ന് യാഥാര്‍ത്യമായയത് എല്ലാത്തിനും എന്റെ കൂടെ നിന്ന് സപ്പോര്‍ട് ചെയ്ത എന്റെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും എന്നെ ഇഷ്ട്ടപെടുന്ന എല്ലാവര്‍ക്കും എന്റെ ദൈവത്തിനും നന്ദി' എന്നാണ് അമൃത കുറിച്ചത്.