-->
സമൂഹമാധ്യമങ്ങളില്‍ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും കുടുംബത്തെ കുറിച്ചും വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുവെന്ന് പിന്നണി ഗായിക കല്‍പനാ രാഘവേന്ദര്‍. താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന സമൂഹ മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. ശരിയായ ഉറക്കം ലഭിക്കാത്ത ഇന്‍സോമ്‌നിയ രോഗാവസ്ഥയ്ക്കു കഴിച്ച മരുന്നിന്റെ അളവു കൂടിപ്പോയതു കൊണ്ടാണ് ആശുപത്രി വാസം വേണ്ടിവന്നതെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യഥാര്‍ഥ വസ്തുത തന്റെ മകള്‍ തെന്ന വ്യക്തമാക്കിയ ശേഷവും ഒരു വിഭാഗം സമൂഹ മാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപിച്ചതു തന്റെ തൊഴില്‍ ജീവിതത്തിനും സമൂഹത്തിലെ മാന്യതയ്ക്കും ദോഷമുണ്ടാക്കുന്നതാണ്. തന്റെ ഭര്‍ത്താവിനെയും മകളെയും കുടുംബെത്തയും കുറിച്ചു തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണു പ്രചരിച്ചിച്ചത്. താന്‍ പൂര്‍ണമായി സുഖപ്പെട്ടെന്നും കുടുംബേത്താട് ഒപ്പമാണെന്നും അവര്‍ പറഞ്ഞു.