Sunday, March 29, 2026 Last Updated 22 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 29 Mar 2026 08.23 PM

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസം, അടുത്ത 3 മണിക്കൂറിൽ മാത്രം തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്, വേനൽമഴ ലഭിക്കും

on

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് കാലാവസ്ഥാ വിഭാഗം പുറപ്പെടുവിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

Ads by Google
Ads by Google
TRENDING NOW