-->
വടകരയിൽ കെ കെ രമക്ക് ഫുട്ബോൾ ചിഹ്നം അനുവദിക്കാനാവില്ല. മറ്റൊരു പാർട്ടിയുടെ ചിഹ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ആർഎംപി ഭരണാധികാരിയുടെ തീരുമാനത്തിനെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തി.
രമ ആവശ്യപെട്ടിരുന്നത് ഫുട്ബോൾ ചിഹ്നമായിരുന്നു. എന്നാൽ ഫുട്ബോൾ ഗോവയിലെ ഒരു പാർട്ടി ചിഹ്നം ആണെന്നും അതിനാൽ മറ്റൊരു പാർട്ടിക്ക് അനുവദിക്കാനാവില്ലെന്നും ആയിരുന്നു കമ്മീഷന്റെ വിശദീകരണം.
രമ കഴിഞ്ഞ തവണയും മത്സരിച്ചിരുന്നത് ഇതേ ചിഹ്നത്തിലായിരുന്നു. ആർഎംപി സ്ഥാനാർത്ഥികളെല്ലാം ഫുട്ബോൾ ചിഹ്നത്തിലാണ് മത്സരിക്കാറുള്ളത്. ഇതേ ചിഹ്നം ആവശ്യപ്പെട്ടാണ് കെ കെ രമ നാമനിർദ്ദേശപ്പട്ടിക സമർപ്പിച്ചിരുന്നത്. നിലവിൽ ടെലവിഷൻ ചിഹ്നമാണ് കെ കെ രമയ്ക്ക് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ ചിഹ്നം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ആയിട്ടില്ല.