Thursday, March 26, 2026 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 03.44 PM

ഷോണ്‍ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ; ഏപ്രില്‍ 4 ന് പ്രധാനമന്ത്രി പാലായില്‍ എത്തും

Prime Minister  Shaun George

കോട്ടയം: ബിജെപി സ്ഥാനാര്‍ത്ഥി ഷോണ്‍ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായില്‍ എത്തും. ഏപ്രില്‍ 4 നാണ് പ്രധാനമന്ത്രി എത്തുന്നത്. ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായിട്ടാണ് പാലായെ കരുതുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വന്‍ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്ന എ ക്ലാസില്‍ പെടുത്തിയിട്ടുള്ള മണ്ഡലമാണ് ഇത്.

സാധാരണഗതിയില്‍ 30,000 വോട്ടുകള്‍ക്ക് മുകളില്‍ നേടാന്‍ കഴിയുന്ന മണ്ഡലങ്ങളെയാണ് ബിജെപി എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. കഴിഞ്ഞതവണ പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഇത്രയും വോട്ട് കിട്ടിയിരുന്നില്ലെങ്കിലും ശക്തമായ പ്രചരണം നടത്താനായാല്‍ വിജയം നേടാന്‍ കഴിയുമെന്ന് കരുതുന്ന മണ്ഡലമായിട്ടാണ് ബിജെപി കരുതുന്നത്. ഷോണ്‍ജോര്‍ജിന്റെ വരവോടെ ബിജെപി അതിശക്തമായ പോരാട്ടം കാഴ്ചവെച്ചേക്കാവുന്ന മണ്ഡലങ്ങളില്‍ ഒന്നായിട്ടാണ് പാലായെ കണക്കാക്കുന്നത്.

ബിജെപിയുടെ തനത വോട്ടിന് പുറമേ ഷോണ്‍ജോര്‍ജിന്റെ വ്യക്തിപരമായ വോട്ടുകളും എതിര്‍കക്ഷികളുടെ വോട്ടും ബിജെപി പെട്ടിയില്‍ വീഴിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതുകൊണ്ടു കൂടിയാണ് പ്രചരണത്തിന് പ്രധാനമന്ത്രി നേരിട്ടെത്തുന്നത്. പ്രധാനമന്ത്രിയുടെ വരവോടെ ബിജെപി വോട്ടുകള്‍ ഏകീകരിക്കാനും നിഷ്പക്ഷവോട്ടുകള്‍ ബിജെപിയ്ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW