Saturday, March 21, 2026 Last Updated 9 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 02.42 PM

ഇപ്പോഴും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ; പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച വിശേഷം പങ്കുവെച്ച് ഓമി

uploads/news/2026/03/831463/omi.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ പോയതിന്റെ വിശേഷം പങ്കുവെച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിനൊപ്പം ചിലവഴിച്ചെന്നും താനും കുടുംബവും ഈ ദിവസം ജീവിതത്തില്‍ മറക്കില്ലെന്നും ഓമി ഇന്‍സ്റ്റഗ്രാമില്‍ കുറിയ്ക്കുന്നു. മോദിക്കൊപ്പമുള്ള ചിത്രം ഓമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഫാന്‍ മൊമന്റ് ആയിരുന്നു ഇതെന്നും ആ കൂടിക്കാഴ്ചയുെട സന്തോഷവും അമ്പരപ്പും തന്നില്‍ നിന്നും വിട്ടുപോയി ല്ലെന്നും ഓമി പറയുന്നു. കൂടിക്കാഴ്ച സാധ്യമാക്കി തന്നത് പിതാവാണെന്നും അച്ഛന് നന്ദി പറയുന്നതായും ഓമി പറഞ്ഞു. പ്രധാനമന്ത്രിയുായുള്ള കൂടിക്കാഴ്ചയുടെ വിശേഷം വാക്കുകളിലൊതുങ്ങുന്നതല്ലെന്ന് ദിയ കൃഷ്ണ പറഞ്ഞു.

നടന്‍ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു ദിയാ കൃഷ്ണ ചിത്രം പങ്കുവച്ചത്. ചിത്രത്തില്‍ ആരാധകരുടെ കമന്റുകളാണ് നിറയെ. മോദിയും ഓമിയും ഒരേ നിറത്തില്‍ വസ്ത്രം ധരിച്ചതെങ്ങനെയെന്നായിരുന്നു ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ട ചിലരുടെ അത്ഭുതം. തൂവെള്ള നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW