Saturday, March 14, 2026 Last Updated 9 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 10.23 AM

ആറന്മുള കണ്ണാടിയും മത്സ്യാവതാരത്തിന്റെ ശില്‍പ്പവും ; കൊച്ചിയില്‍ പ്രധാനമന്ത്രിക്ക് കൈനിറയെ സമ്മാനങ്ങള്‍

uploads/news/2026/03/829747/modi-and-gopi.jpg

കൊച്ചി: വിവിധ പദ്ധതികളുടെ തുറന്നുകൊടുപ്പും തറക്കല്ലടലും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണോദ്ഘാടനവും ഒക്കെയായി കൊച്ചിയില്‍ ഇന്നലെ പ്രചരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളം അയച്ചത് കൈനിറയെ സമ്മാനങ്ങളുമായി. ആറന്മുള കണ്ണാടിയും ശില്‍പ്പങ്ങളും കഥകളിരൂപയും നൂല്‍ കൊണ്ടുള്ള ചിത്രവുമൊക്കെ പ്രധാനമന്ത്രിക്ക് സമ്മാനമായി കിട്ടുകയുണ്ടായി.

മൂന്ന് പരിപാടികളായിരുന്നു ഇന്നലെ പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നത്. അഖിലകേരള ധീവരസഭയുടെ മറൈന്‍ഡ്രൈവിലെ സുവര്‍ണ്ണജൂബിലി സമ്മേളനവേദിയില്‍ ആയിരുന്നു പ്രധാനമന്ത്രി ആദ്യമെത്തിയത്. പ്രധാനമന്ത്രിക്ക് മഹാവിഷ്ണുവിന്റെ മത്സ്യാവതാരത്തിന്റെ ശില്‍പ്പമാണ് ഭാരവാഹികള്‍ സമ്മാനമായി നല്‍കിയത്. കടലിന്റെ മക്കള്‍ക്ക് പ്രണാമം എന്ന് പറഞ്ഞുകൊണ്ട് സുവര്‍ണ്ണജൂബിലി ഉദ്ഘാടനം പ്രധാനമന്ത്രി കേരളയെ കേരളം എന്നാക്കിയത് പറഞ്ഞുകൊണ്ടായിരുന്നു തുടങ്ങിയത്. മലയാളത്തില്‍ ഒന്നു രണ്ടു വാക്കുകള്‍ പറയാനും മറന്നില്ല.

എന്‍ഡിഎ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടന വേദിയില്‍ കഥകളിയിലെ കൃഷ്ണവേഷത്തിന്റെ ഈട്ടിയില്‍ തീര്‍ത്ത വലിയ ശില്‍പം നല്‍കിയാണ് ബിജെപി പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിനിയായ എഴുപത്തിരണ്ടുകാരി ഗിരിജ അമ്മാള്‍ പരുത്തിനൂല്‍ ഉപയോഗിച്ചു തുന്നിയ മോദിയുടെ ചിത്രവും സമ്മാനമായി നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണു രണ്ടു സമ്മാനങ്ങളും കൈമാറിയത്. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലായിരുന്നു പരിപാടി. നമസ്‌ക്കാരം എറണാകുളം എന്ന വാക്കുകളോടെയായിരുന്നു പ്രസംഗം തുടങ്ങിയത്. മാറാത്തത് ഇനി മാറുമെന്ന ബിജെപിയുടെ പ്രചരണ വാചകത്തോടെയാണ് അവസാനിച്ചതും.

വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ആറന്മുള കണ്ണാടി നരേന്ദ്രമോദിക്കു നല്‍കി. താമരയുടേയും മയിലിന്റെയും രൂപങ്ങള്‍ കൊത്തിയതായിരുന്നു ആറന്മുള കണ്ണാടി. 10,000 കോടിയുടെ പദ്ധതിയാണ് മോദി ഉദ്ഘാടനം ചെയ്തത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പ്രതിനിധികള്‍ വിട്ടു നിന്നത്. അതേസമയം എറണാകുളം എം.പി. ഹൈബി ഈഡന്‍ പങ്കെടുത്തിരുന്നു.

പാര്‍ലമെന്റില്‍ പോകുന്നില്ലേ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് സസ്‌പെന്റ് ചെയ്തിരിക്കുകയല്ലേ തിരിച്ചെടുത്തില്ലല്ലോ പരിപാടിക്കായി താന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നും ഇവിടെ എത്തിയതാണെന്നായിരുന്നു ഹൈബി ഈഡന്‍ നല്‍കിയ മറുപടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW