Tuesday, March 24, 2026 Last Updated 17 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 11.41 AM

കരുതലായി 'ഈദ് സ്നേഹപ്പൊതി': മൂവായിരത്തിലധികം പേർക്ക് പെരുന്നാൾ വിരുന്നൊരുക്കി നടുമുറ്റം ഖത്തർ

pravasi

ദോഹ:പ്രവാസലോകത്തെ ഒറ്റപ്പെട്ടവർക്കും തൊഴിലാളികൾക്കും സ്നേഹത്തിന്റെയും കരുതലിന്റെയും വിരുന്നൊരുക്കി വനിതാ കൂട്ടായ്മയായ നടുമുറ്റം ഖത്തർ. ഈ വർഷത്തെ പെരുന്നാൾ ദിനത്തിൽ മൂവായിരത്തിലധികം പേർക്കാണ് നടുമുറ്റം പ്രവർത്തകർ വിഭവസമൃദ്ധമായ 'ഈദ് സ്നേഹപ്പൊതികൾ' എത്തിച്ചു നൽകിയത്. ദൂരസ്ഥലങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവർ, അവധി ലഭിക്കാതെ ജോലിയിൽ തുടരേണ്ടി വന്ന ടാക്സി ഡ്രൈവർമാർ, ഗ്രോസറി ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ, ലേബർ ക്യാമ്പുകളിലും, മസറകളിലും കഴിയുന്നവർ എന്നിവരിലേക്കാണ് നടുമുറ്റത്തിന്റെ സ്നേഹസ്പർശമെത്തിയത്. നടുമുറ്റം പ്രവർത്തകരും പ്രവാസി വെൽഫെയർ വോളന്റിയർമാരും ചേർന്നാണ് ഭക്ഷണപ്പൊതികൾ ഓരോരുത്തരുടെയും താമസസ്ഥലങ്ങളിൽ നേരിട്ടെത്തിച്ചത്.നടുമുറ്റം പ്രസിഡന്റ് സന നസീം സ്നേഹപ്പൊതി കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. നാം കഴിക്കുന്ന ഭക്ഷണം മറ്റുള്ളവർക്കും സന്തോഷത്തോടെ ലഭ്യമാക്കുക, പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങളായി ഈ പദ്ധതി നടപ്പിലാക്കി വരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ജനറൽ സെക്രട്ടറിഫാത്തിമ തസ്‌നീം,ജനറൽ കൺവീനർ & വൈസ് പ്രസിഡന്റ്സുമയ്യ താസീൻ,വൈസ് പ്രസിഡന്റ്സജ്ന സാക്കി,കമ്മ്യൂണിറ്റി സർവീസ് കൺവീനർജോളി തോമസ്,ട്രഷറർഅജീന അസീം,സെക്രട്ടറിമാരായ ജുമാന, ജമീല മമ്മു, സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ലത കൃഷ്ണ, സക്കീന അബ്ദുല്ല, ഫൗസിയ മനാഫ്, റിനിഷ റനീഷ്, ഫരീദ മമ്മു, റെജുല ഷഫീഖ്, ഹുമൈറ ഫൈസല്‍, വിദ്യ പ്രഹ്ലാദ്, റൂബി അന്‍വര്‍ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാത്തിമ ഹാരിസ്, അൻസൽന, ഭവ്യ, രജിഷ, സുഫൈറ ഭാനു, ഫസീല, സേതു ലക്ഷ്മി, ഹിബ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ വിതരണത്തിന് നേതൃത്വം നൽകി. റമദാനിന്റെ അവസാന ദിനങ്ങളിൽ ഖത്തറിലെ വിവിധ ഏരിയ കമ്മിറ്റികൾ വഴി അർഹരായവരുടെ വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ച ശേഷമാണ് വിതരണത്തിനായുള്ള വിഭവങ്ങൾ തയ്യാറാക്കിയത്. നടുമുറ്റം പ്രവർത്തകർക്കൊപ്പം നിരവധി അഭ്യുദയകാംക്ഷികളുടെ സഹകരണവും ഈ ജീവകാരുണ്യ പ്രവർത്തനത്തിന് കരുത്തേകി.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Ads by Google
TRENDING NOW