-->
ദോഹ: ഖത്തർ പ്രാദേശിക സമുദ്രപരിധിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ആറ് പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
സാങ്കേതിക തകരാറാണ് ഹെലികോപ്റ്റർ തകരാൻ ഇടയാക്കിയത്. വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരിൽ ആറ് പേരുടെ മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെടുത്തു. കാണാതായ ഏഴാമത്തെയാൾക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്.അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ആഭ്യന്തര മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു.കാണാതായ അവസാനത്തെ ആൾക്കായി സമുദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ തിരച്ചിൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തെ നടുക്കിയ ഈ അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാരിന്റെ എല്ലാവിധ പിന്തുണയും മന്ത്രാലയം വാഗ്ദാനം ചെയ്തു.
ഷഫീക്ക് അറയ്ക്കൽ