Tuesday, March 24, 2026 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 10.24 AM

കോണ്‍ഗ്രസ് തിരുത്താനാകാത്ത വിഡ്ഡികളുടെ കൂട്ടമായി ; ഇത്തവണ ആദായനികുതി ആരോപണം; മറുപടി നല്‍കി രാജീവ് ചന്ദ്രശേഖര്‍

rajeev BJP

തിരുവനന്തപുരം : കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ നല്ലൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിന് പകരം നുണകളെയും അപവാദങ്ങളെയും മാത്രം ആശ്രയിക്കുന്ന, തിരുത്താനാവാത്ത വിധം വിഡ്ഢികളുടെ കൂട്ടമായി കോണ്‍ഗ്രസ് മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമം സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. തന്റെ ജീവിതം സുതാര്യമാണെന്നും കഴിയാവുന്നതെല്ലാം കോണ്‍ഗ്രസ് പുറത്തെടുക്കാനും പറഞ്ഞു.

ഒരു കാലത്ത് ഈ രാജ്യത്തെ ഏറ്റവും പഴയതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായിരുന്ന കോണ്‍ഗ്രസ് ഇന്ന് ഈയൊരു അവസ്ഥയിലേക്ക് തരംതാഴ്ന്നത് കാണുമ്പോള്‍ ഓരോ ദിവസവും ഞാന്‍ അത്ഭുതപ്പെടുകയാണ്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ പങ്കാളിത്തമുണ്ടെന്നൊക്കെ അന്തരീക്ഷത്തില്‍ നിന്ന് ഭാവനാസമ്പന്നമായ നുണകള്‍ അവര്‍ക്ക് നിര്‍മ്മിക്കേണ്ടി വരുന്നു. അത് തകര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിനുശേഷം അവര്‍ പഴയ ആരോപണങ്ങള്‍ വീണ്ടും കെട്ടഴിച്ചു വിടുകയാണെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനായിരുന്നു രാജീവ് ചന്ദ്രശേഖറുടെ മറുപടി. ബിജെപി സിപിഐഎം ഡീല്‍ എന്ന നുണക്കഥ പൊളിഞ്ഞതിനാല്‍ പുതിയ വിഷയവുമായി എത്തുകയാണെന്നാണ് വിമര്‍ശനം. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും അവര്‍ ഇത് പയറ്റി നോക്കിയതാണ്. അന്ന് തന്റെ ആദായനികുതിയെക്കുറിച്ചും വീടിനെക്കുറിച്ചും ആണ് അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതെന്നും പറഞ്ഞു.

പത്തു പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസിന് തനിക്ക് നേരെ ഇതു തന്നെയാണ് പരിപാടിയെന്നും ഓരോ ആക്രമണത്തെയും ഞാന്‍ ഫലപ്രദമായി തന്നെ നേരിട്ടിട്ടുണ്ടെന്നും പറഞ്ഞു. ജീവിതത്തില്‍ എല്ലാകാര്യങ്ങളും ചെയ്തത് തികച്ചും തുറന്നതും സുതാര്യവുമായിട്ടാണ്. എത്രത്തോളം ആരോപണങ്ങള്‍ എറിയുന്നുവോ, നിങ്ങളെ പരാജയപ്പെടുത്താന്‍ ഞാന്‍ അത്രത്തോളം ദൃഢനിശ്ചയമുള്ളവനാകും എന്നും പറഞ്ഞു.

'നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം പുറത്തെടുക്കൂ, എനിക്കെതിരെ നിങ്ങളുടെ ഏറ്റവും മികച്ച നീക്കങ്ങള്‍ നടത്തൂ എന്ന് മാത്രമേ എനിക്ക് അവരോട് ഉപദേശിക്കാനുള്ളൂ. കഴിഞ്ഞ 15 വര്‍ഷമായി, അതായത് 2010 മുതല്‍ നിങ്ങള്‍ എനിക്കെതിരെ ഇത് പരീക്ഷിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW