Tuesday, March 24, 2026 Last Updated 7 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 10.57 AM

എൽപിജി പ്രതിസന്ധി പരിഹരിക്കാൻ സിലിണ്ടർ 10 കിലോ ആക്കുമെന്ന വാർത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

gas

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജി വിതരണം തടസ്സപ്പെടുമെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. നിലവിൽ വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകൾക്ക് പകരം 10 കിലോഗ്രാം ഗ്യാസ് മാത്രം നിറച്ച് വിതരണം ചെയ്യാൻ എണ്ണക്കമ്പനികൾ പദ്ധതിയിടുന്നതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ വികസനങ്ങളെക്കുറിച്ചുള്ള അന്തർ-മന്ത്രാലയ യോഗത്തിന് ശേഷം സംസാരിക്കവെ, പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് ഈ കിംവദന്തികൾ നിഷേധിച്ചത്. ​ഗാർഹിക ആവശ്യങ്ങൾക്കായുള്ള 14.2 കിലോ സിലിണ്ടറുകൾ 10 കിലോ ആക്കി മാറ്റുന്നു എന്ന റിപ്പോർട്ടുകൾ കേവലം ഊഹാപോഹങ്ങൾ മാത്രമാണെന്നും അത്തരം പ്രചരണങ്ങളിൽ പൊതുജനങ്ങൾ വിശ്വസിക്കരുതെന്നും അവർ വിശദമാക്കി. വിതരണം സ്ഥിരപ്പെടുത്തുന്നതിലും നിയമവിരുദ്ധ വ്യാപാരം തടയുന്നതിലുമാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു.
എൽപിജി ബുക്കിംഗിലെ പരിഭ്രാന്തി കുറഞ്ഞിട്ടുണ്ടെന്നും വിതരണം നിലവിൽ സാധാരണ നിലയിലാണെന്നും സുജാത ശർമ്മ അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് ഏകദേശം 3.5 ലക്ഷം പുതിയ പിഎൻജി (Piped Natural Gas) കണക്ഷനുകൾ നൽകാനായത് ഊർജ്ജ വിതരണ ശൃംഖലയ്ക്ക് കരുത്തേകിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW