-->
കോട്ടയം: ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയില്‍ പോസ്റ്റർ പ്രിന്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ നടത്തിയ തയ്യാറെടുപ്പെല്ലാം വെറുതെയായി. മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ ചിലവിട്ടാണ് പോസ്റ്ററും ഫ്ലക്സും ജോസഫ് വാഴയ്ക്കൻ തയ്യാറാക്കിയത്.
ഏകദേശം ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്ലക്സ് ബോർഡുകളുമാണ് തയ്യാറാക്കിയിരുന്നത്. പ്രചരണ സാമഗ്രികൾ ഇറക്കാൻ നേതൃത്വം നിർദേശം നൽകിയതന്നെന്ന് ജോസഫ് വാഴയ്ക്കനൊപ്പമുള്ള പ്രവർത്തകർ പറയുന്നു. നേതൃത്വം അനീതി കാണിച്ചെന്നാണ് വാഴയ്ക്കന്റെ വാദം. ലക്ഷങ്ങളുടെ നഷ്ടമാണെന്നും, പരിഹാരം കാണണമെന്നും വാഴക്കന്‍ പറയുന്നു.
പ്രചരണം തുടങ്ങിയ ജോസഫ് വാഴയ്ക്കനെ മാറ്റി . ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാട്ടകം സുരേഷ് മത്സരിക്കും . ഈഴവ പ്രതിനിധ്യം പരിഗണിച്ചാണ് മാറ്റം. നാട്ടകം സുരേഷിനെ പരിഗണിച്ച കാഞ്ഞിരപ്പള്ളി സീറ്റിൽ റോണി കെ.ബേബി മത്സരിക്കും.