Saturday, March 21, 2026 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 12.49 PM

പാലക്കാട്ടെ സിപിഐഎം - ബിജെപി ഡീല്‍ ആരോപണം ; ജനങ്ങളെ വിഡ്ഡികളാക്കാനെന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2026/03/831449/rajeev-chandra-sekhar.jpg

തിരുവനന്തപുരം: പാലക്കാട് സിപിഐഎമ്മും ബിജെപിയും ഡീലുണ്ടാക്കിയതായി കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിന് കാരണം അവരുടെ ഭയമാണെന്നും ശോഭാസുരേന്ദ്രന്‍ ഇവിടെ മത്സരിക്കാന്‍ എത്തിയതോടെ കോണ്‍ഗ്രസ് കുപ്രചരണം അഴിച്ചുവിടുന്നെന്നും രാജീവ് ചന്ദ്രശേഖര്‍.

പാലക്കാട് കരുത്തയായ എതിരാളിയാണ് മത്സരരംഗത്ത് വന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. ശോഭ അവിടെ ജയിച്ചുകയറുമെന്നും മികച്ച നേതാവായി ഉയര്‍ന്നുവരുന്നതുമായ സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാണ് എന്ന് കണ്ട് അത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഈ കുപ്രചരണം അഴിച്ചുവിടുന്നത്. എന്നല്‍ ഇത്തരം കുതന്ത്രത്തിന്റെ കാലം കഴിഞ്ഞു.

കോണ്‍ഗ്രസിന് മത്സരിച്ച് ജയിക്കണമെങ്കില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും എന്തു ചെയ്തു എന്നതും ജനങ്ങളുടെ മുന്നില്‍ കൃത്യമായി പറയാനാകണം. അതിന് തയ്യാറാണോ എന്ന് കെ.സി. വേണുഗോപാലിനോടും വി.ഡി. സതീശനോടും ചോദിക്കുന്നതായും പറഞ്ഞു.

ഒട്ടും നാണമില്ലാത്തവരുടെ രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇരുപത്തേഴ് സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സിപിഐഎമ്മുമായി അവര്‍ ഒന്നിച്ചാണ്. തൊട്ടടുത്ത തമിഴ്‌നാട്ടില്‍ പോലും ഒരുമിച്ചാണ്. കേരളത്തില്‍ മാത്രം എതിരാളികളായി ഇവര്‍ ജനങ്ങളെ വിഡ്ഡിയാക്കുകയാണ്. രാഹുല്‍ഗാന്ധി മുതല്‍ സതീശന്‍ വരെ ഇതിന് ഉദാഹരണമാണ്. ഇത് കേരളത്തില്‍ ബിജെപി അനുവദിക്കില്ലെന്നും പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുകൊല്ലം ആരോഗ്യമേഖലയില്‍ തകര്‍ന്നുകിടക്കുന്ന അവസ്ഥയുണ്ടാക്കി. അതിന്റെ ഉദാഹരണം കോട്ടയം മെഡിക്കല്‍ കോളേജ് മുതല്‍ എത്രയോ സ്ഥലത്ത് കണ്ടു. പത്തുകൊല്ലം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് എത്രയെത്ര ഉദാഹരണങ്ങള്‍ ഉണ്ടെന്ന് നാം കണ്ടതാണ്. ആ സംഭവത്തിന് ശേഷം ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ നുണപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന ഒരു വലിയ പിആര്‍ വര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നടത്തുകയാണ്. എല്ലാം വളരെ സേഫ് ആണെന്നാണ് അവരുടെ പിആര്‍ വര്‍ക്ക് പറയുന്നത്.

എല്ലാം ശരിയാവുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെ അധികാരത്തില്‍ എത്തിയത്. കേരളചരിത്രത്തിലെ ആരോഗ്യസംവിധാനം ഇതുപോലെ തകര്‍ന്നടിഞ്ഞത് വീണാജോര്‍ജിന് കീഴിലാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ അനാസ്ഥ ഒറ്റപ്പെട്ടതല്ല. പത്തുകൊല്ലമായി ഇതാണ് സ്ഥിതി. നാലു കൊല്ലം മുമ്പ് ഒരു സ്ത്രീയുടെ ശരീരത്തില്‍ കത്രിക വെച്ചു തുന്നിക്കെട്ടിയ സംഭവമുണ്ടായി. കര്‍ശന നടപടിയെടുക്കുമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. പക്ഷേ ഇതുവരെ ഒരു നടപടിയും പിണറായി വിജയന്റെ സര്‍ക്കാര്‍ എടുത്തിട്ടില്ല.

ഇങ്ങിനെ എത്രയെത്ര ഉദാഹരണങ്ങള്‍. ജനങ്ങള്‍ ഒരു അവസരം നല്‍കുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുക എന്നത് ഒരു സര്‍ക്കാരിന്റെയും എംഎല്‍എ യുടേയും ഒരു മന്ത്രിയുടേയും ഉത്തരവാദിത്വമാണ്. ജനങ്ങളുടെ ജീവിതത്തില്‍ ഒരു നല്ല വ്യത്യാസം വരുത്താനാകണം. പക്ഷേ കഴിഞ്ഞ പത്തുകൊല്ലമായി ഇവിടെ നടക്കുന്നത് എല്ലാം എതിരാണ്. അതിന്റെ ഉദാഹരണമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീപിടുത്തം. ആളുകള്‍ മരിക്കുമ്പോള്‍ ആരും മരിച്ചില്ലെന്നും പകര്‍ച്ചവ്യാധി പിടിപെടുമ്പോള്‍ രോഗികള്‍ ഇല്ലെന്നും പറയും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW