Saturday, March 21, 2026 Last Updated 15 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 03.14 PM

വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മരണത്തിന് പിന്നിൽ അശ്വതിയുടെ ഭര്‍ത്താവിന്‍റെ കുടുംബമെന്ന് ആരോപണം

തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, കുമാരിയുടെ മകൾ അശ്വതി അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരെയാണ് വടുതലയിലെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
death, vaduthala

എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, കുമാരിയുടെ മകൾ അശ്വതി അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരെയാണ് വടുതലയിലെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അശ്വതിയുടെ ഭർത്താവിന്‍റെ ആത്മഹത്യയുടെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. നേരത്തെ അശ്വതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെന്‍ട്രൽ എസിപി സി പ്രേമാനന്ദ് കൃഷ്ണ പറഞ്ഞു.

രണ്ട് മാസം മുൻപാണ് മകന്‍റെ ചികിത്സയ്ക്ക് എന്ന പേരിൽ വടുത കർഷക റോഡിൽ തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാരി വീട് വാടകയക്ക് എടുത്തത്. രണ്ട് ദിവസമായി വീട്ടുകാരെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ വിദേശത്തുള്ള വീട്ടുടമസ്ഥൻ ബന്ധുവിനോട് വീട് പരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ശ്രീകുമാരിയെയും മകൾ അശ്വതിയെയും തൂങ്ങിയ നിലയിലും കുട്ടികൾ കട്ടിലിൽ വിഷം കഴിച്ച നിലയിലുമായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കൊച്ചി സെൻട്രൽ എസിപി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. സ്ഥലത്ത് നിന്ന് കിട്ടിയ ആതമഹത്യാക്കുറിപ്പിൽ അശ്വതിയുടെ ഭർത്താവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW