Tuesday, March 17, 2026 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 01.16 PM

കേരളത്തില്‍ മാറ്റം കൊണ്ടുവരും ; ബിജെപിയ്ക്ക് കൃത്യമായ വികസന കാഴ്ചപ്പാടുണ്ട് ; അത് 20 ദിവസത്തിനിടയില്‍ കാണിക്കാം

uploads/news/2026/03/830661/rajeev-chandrasekhar-close.jpg

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയല്ലെന്നും കേരളത്തില്‍ മാറ്റം കൊണ്ടുവരുന്നതിന് വേണ്ടിയാണെന്നും ജനങ്ങള്‍ അനുഗ്രഹിച്ചാല്‍ വലിയ മാറ്റം കേരളത്തില്‍ കൊണ്ടുവരുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 12 കൊല്ലമായി നടത്തുന്ന ഭരണത്തിന്റെ ലക്ഷ്യം നാടിനെ നന്നാക്കുക നാട്ടുകാര്‍ക്ക് നേട്ടമുണ്ടാക്കുക എന്നതാണ്. അതിന്റെ പങ്ക് കേരളത്തിലും കൊണ്ടുവരിക ഒരു വികസിത കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

ജനങ്ങള്‍ മാറ്റത്തിന്റെ തെരഞ്ഞെടുപ്പായിട്ടാണ് കാണുന്നത്. യുഡിഎഫും എല്‍ഡിഎഫും ഭരിച്ച് കേരളത്തെ എവിടെയാണ് എത്തിച്ചോ അതില്‍ നിന്നും കേരളം മാറും. വികസിത കേരളം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കൃത്യമായ വികസന കാഴ്ചപ്പാടുമായാണ് ബിജെപി മത്സരത്തിനിറങ്ങുന്നത്. അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്്് പ്രചരണത്തിന്റെ 20 ദിവസം ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കും. മാറ്റം കൊണ്ടുവരാനാണ് ബിജെപി എന്‍ഡിഎ മത്സരിക്കുന്നത്. ഇതൊരു നിര്‍ണ്ണായക തെരഞ്ഞെടുപ്പായിട്ടാണ് ബിജെപി ഇതിനെ കാണുന്നത്.

അതിന്റെ ഉദാഹരണമായിരുന്നു ആദ്യത്തെ സ്ഥാനാര്‍ത്ഥിപട്ടിക. മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കുന്നുണ്ട്. ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോബിന്റെ ബിജെപിയിലേക്കുള്ള വരവിനെ വലിയ കാര്യമായിട്ടാണ് കാണുന്നത്. തീരദേശത്ത് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ അനേകം കാര്യങ്ങളുണ്ട്. കടലാക്രമണം, വീട്, കുടിവെള്ളം, തൊഴില്‍ കുറേ കാര്യങ്ങള്‍ ബാക്കിയുണ്ട്. അതെല്ലാം പരിഹരിക്കാതെ നില്‍ക്കുന്നു.

തീരദേശത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്കും ഒട്ടേറെ കാര്യങ്ങളുണ്ട്. ഒരു നല്ല കാഴ്ചപ്പാട് ഒരു നല്ലഭാവി സൃഷ്ടിക്കാന്‍ ബിജെപി എന്‍ഡിഎ ആശയങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും. അത് പ്രവര്‍ത്തിച്ച് നടപ്പിലാക്കുകയും ചെയ്യുമെന്ന് ഉറപ്പു നല്‍കുന്നതായും ജനങ്ങള്‍ അനുഗ്രഹിച്ചാല്‍ വലിയ മാറ്റം കേരളത്തില്‍ കൊണ്ടുവരുമെന്നും പറഞ്ഞു.

ബിജെപിയിലേക്ക് മറ്റു പാര്‍ട്ടികള്‍ വിട്ട് അനേകരാണ് വന്നുകൊണ്ടിരിക്കുന്നത്. ജോബ്, ജയകുമാര്‍, പ്രണേഷ്, ആതിര, എല്ലാവരേയും സ്വാഗതം െചയ്യുന്നതായും ടീം വികസിത കേരളത്തില്‍ കൂടുതല്‍ പേര്‍ ചേരുമെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW