Saturday, March 21, 2026 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 08.42 AM

കോണ്‍ഗ്രസില്‍ ഒരാള്‍ക്കും വളരാനാവില്ല ; അതിന് രാഹുലിന്റെയും സോണിയയുടേയും പ്രിയങ്കയുടേയും പാദസേവ ചെയ്യണം

uploads/news/2026/03/831362/rajeev-1.jpg

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് വളരാനുള്ള മാനദണ്ഡം രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പാദസേവയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മറ്റു പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നത് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും സഹിച്ചു മടുത്ത ജനങ്ങള്‍ 'മതിയായി' എന്ന് വിളിച്ചു പറയുന്നതാണെന്നും അവര്‍ കാണുന്ന ഒരേയൊരു ബദല്‍ ബിജെപിയാണെന്നും പറഞ്ഞു.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം പ്രതീക്ഷിക്കുന്ന ബിജെപി ജനങ്ങള്‍ക്കിടയിലും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും വലിയ പ്രചരണമാണ് നടത്തുന്നത്. നാടിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് പോലും കോണ്‍ഗ്രസില്‍ വളരാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും രാഹുലിന്റെയും സോണിയയുടെയും പ്രിയങ്കരരല്ലെങ്കില്‍ മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണ ്എങ്കിലും വേണമെന്നും ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ പരിതാപകരമായ സ്ഥിതിയാണെന്നും പറഞ്ഞു.

സിപിഐഎമ്മിലെയും കോണ്‍ഗ്രസിലെയും നേതാക്കളും ഇതേ നിലപാടിലാണ്. അതുകൊണ്ടാണ് അവര്‍ ബിജെപിയെ തേടി വരുന്നത്. ഇത് സിപിഎമ്മിന് സഹിക്കാന്‍ കഴിയുന്നില്ല. അവര്‍ക്കിതൊരു മാനസിക പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഒരു സിപിഎം നേതാവ് പട്ടികജാതി സമൂഹത്തെ അധിക്ഷേപിച്ചത് ഈ അസഹിഷ്ണുത മൂലമാണമെന്നും പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയക്കാരന്‍ ഇങ്ങനെ സംസാരിക്കുമോ? തിരഞ്ഞെടുപ്പ് സമയത്ത് എന്തും പറയാമെന്നോ ചെയ്യാമെന്നോ ആരും ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല.

ഈ നാട്ടില്‍ നിയമങ്ങളുണ്ട്, പെരുമാറ്റച്ചട്ടങ്ങളുണ്ട്. ഞങ്ങള്‍ ഇതിനെ ഇങ്ങനെ വിടില്ല. പ്രസ്താവന പിന്‍വലിക്കാനോ, 24 മണിക്കൂറിനുള്ളില്‍ സിപിഎം മാപ്പ് പറയാനോ തയ്യാറായില്ലെങ്കില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകും. ഈ അധിക്ഷേപത്തിനെതിരെ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW