Thursday, March 19, 2026 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 02.41 PM

ശബരിമലയില്‍ വഴിപാട് കഴിച്ചാലും മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാകില്ല ; അത് ബിജെപിയുടെ ഉറപ്പാണെന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2026/03/831082/rajeev-chandra-sekhar.jpg

തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ അവസാന ഘട്ടത്തില്‍ ബിജെപിയെ വീഴ്ത്താന്‍ സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഡീല്‍ ഉണ്ടാക്കുമെന്നും ഇത്തവണത്തെ ഇലക്ഷനില്‍ ജനങ്ങളെ വിഡ്ഡിയാക്കുന്ന ആ പഴയ രാഷ്ട്രീയം നടക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിപിഐഎം ശബരിമലയില്‍ പോയി വഴിപാട് കഴിച്ചാല്‍ പോലും മൂന്നാംതവണ അധികാരത്തില്‍ വരില്ലെന്നും പറഞ്ഞു.

ഇത്തവണ വികസന ചര്‍ച്ചകളാണ് ജനങ്ങള്‍ എടുക്കാന്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ശ്രദ്ധ തിരിക്കാനുള്ള തട്ടിപ്പുവേലകള്‍ ഇത്തവണ നടക്കില്ലെന്നും പറഞ്ഞു. ശബരിമലയിലെ പ്രശ്‌നം അഴിമതിയാണെന്നും അമ്പലത്തില്‍ കൊള്ളനടന്നത് മറയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നും പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനെയും വാസവനെയും ചോദ്യം ചെയ്യാതിരിക്കാനാണ് തന്ത്രിയെ കരുവാക്കിയത്. ബിജെപി വിശ്വാസം സംരക്ഷിക്കുന്ന പാര്‍ട്ടിയാണെന്നും പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് വിവാദവിഷയങ്ങളല്ല വികസനമാണെന്നും നാടിന്റെ ഭാവിയും കുട്ടികളുടെ ഭാവിയൂം ചര്‍ച്ച ചെയ്യാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. ഇത് മനസ്സിലാക്കി അനേകം ജനപ്രതിനിധികളും പാര്‍ട്ടികളുമാണ് ബിജെപിയുടേയും എന്‍ഡിഎയുടേയും ഭാഗമാകാന്‍ എത്തുന്നതെന്നും പറഞ്ഞു. രണ്ടുമാസത്തിനിടയില്‍ കേരളരാഷ്ട്രീയത്തില്‍ നിന്നുള്ള അനേകം നേതാക്കള്‍ എന്‍ഡിഎയില്‍ എത്തി.

സിപിഐഎംകാരന്‍ റെജിലൂക്കോസ്, മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍, കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായിരുന്ന ആര്‍ ലക്ഷമി, വത്സല പ്രസന്നകുമാര്‍. രണ്ടു തവണ എംഎല്‍എയായ വൈക്കം കെ.അജിത്, കെപിസിസി സെക്രട്ടറിയായിരുന്ന കരുനാഗപ്പള്ളി യുഡിഎഫ്് ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രന്‍, നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍, കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.ജെ. ജോബ്, എന്‍സിപി ദേശീയകമ്മറ്റിയംഗം പ്രൊഫസര്‍ ദേവ് പ്രസാദ് ജോണ്‍സണ്‍ ഇവര്‍ക്ക് പുറമേ എഐഡിഎംകെ, എന്‍സിപി, ബിആര്‍പി, ആര്‍എല്‍ഡി എന്നീ കക്ഷികളും എന്‍ഡിഎയില്‍ ചേര്‍ന്നു. ഇനിയും എന്‍ഡിഎയില്‍ അംഗമാകാന്‍ അനേകം രാഷ്ട്രീയ നേതാക്കള്‍ മുമ്പോട്ട് വരുമെന്നും പറഞ്ഞു.

വികസനകാഴ്ചപ്പാട് തെരഞ്ഞെടുപ്പിന് മുമ്പ് മാത്രം പ്രഖ്യാപിക്കുന്നവരല്ല ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യം അഞ്ചുവര്‍ഷം കൊണ്ട് ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുയാണ് ചെയ്യുകയെന്നും പറഞ്ഞു. ബിജെപിയും എന്‍ഡിഎയും ഈ തെരഞ്ഞെടുപ്പില്‍ മുമ്പോട്ട് വെയ്ക്കുന്ന വികസനവും വികസിതകേരളവുമെന്ന ആശയത്തില്‍ ആകൃഷ്ടരായി കേരളത്തില്‍ അനേകം രാഷ്ട്രീയപാര്‍ട്ടികളും വിവിധ രാഷ്ട്രീയ നേതാക്കളും ബിജെപിയുടെയും എന്‍ഡിഎയുടെയും ഭാഗമായിക്കൊണ്ടിരിക്കുകയാണ്.

നരേന്ദ്രമോദി ഇന്ത്യയില്‍ കൊണ്ടുവന്ന വികസനം കേരളത്തില്‍ കൊണ്ടുവരാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും വികസനത്തിന്റെ കാര്യത്തില്‍ താരതമ്യ പഠനം നടത്തണം. തെലുങ്കാനയിലും കര്‍ണാടകയിലും ഹിമാചലിലും കോണ്‍ഗ്രസ് നല്‍കിയലയിരുന്ന വ്യാജഗ്യാരന്റി പൊളിഞ്ഞു. യുപിഎ സര്‍ക്കാരില്‍ 9 പേര്‍ കേരളത്തില്‍ നിന്നമായിരുന്നു. എന്നിട്ട് അവര്‍ എന്തു ചെയ്തു. മുഴുവനും അഴിമതിയും വികസനമില്ലായ്മയുമായിരുന്നു. പൊളിറ്റിക്‌സ് ഓഫ് പെര്‍ഫോമന്‍സില്‍ ബിജെപി വിശ്വസിക്കുന്നു. 10 വര്‍ഷം മോദിക്ക് കൊടുത്തപ്പോള്‍ വികസനവും നിക്ഷേപവും ഇന്ത്യയില്‍ കൊണ്ടുവന്നെന്നും പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW