-->
അഗ്ഫാനിസ്ഥാന്‍കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഇന്ത്യക്കാര്‍. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിലെ ഒരു ജ്യൂസ് വില്പനക്കാരന്റെ ഹൃദയസ്പര്‍ശിയായ ഒരു സംഭാഷണം പകര്‍ത്തിയ ഇന്ത്യന്‍ ട്രാവല്‍ വ്‌ലോഗറുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കൈലാഷ് മീന എന്ന ഉള്ളടക്ക സൃഷ്ടാവാണ് വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചത്.
വ്‌ലോഗര്‍ ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ ജ്യൂസിന്റെ പണം വാങ്ങാന്‍ അഫ്ഗാന്‍ സ്വദേശി വിസമ്മതിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഒരു സാധാരണ തെരുവ് വണ്ടിയില്‍ മാതളനാരങ്ങ ജ്യൂസ് വില്പനക്കാരനായിരുന്നു അദ്ദേഹം. ജ്യൂസ് കുടിച്ച ശേഷം കൈലാഷ് പണം നല്‍കാന്‍ തയ്യാറാകുന്നു. എന്നാല്‍ അദ്ദേഹമത് സ്‌നേഹപൂര്‍വ്വം നിരസിക്കുന്നു. ഒരു ഊഷ്മളമായ പുഞ്ചിരിയോടെ അയാള്‍ കൈലാഷിനോട് ഇന്ത്യക്കാര്‍ മെഹ്മാന്‍ എന്ന് പറയുന്നു. മെഹ്നാന്‍ എന്നാല്‍ അതിഥി എന്നാണ് അര്‍ത്ഥം.
വീഡിയോയിലുടനീളം സന്ദര്‍ശകരെ ബഹുമാനത്തോടെയും വാത്സല്യത്തോടെയും പരിഗണിക്കുന്നതിലുള്ള ആഴത്തിലുള്ള സാംസ്‌കാരിക വിശ്വാസത്തെ അദ്ദേഹത്തിന്റെ സ്വരത്തിലും ഭാവത്തിലും കാണാം. ഈ സമയം ജ്യൂസ് വില്പക്കാരന് സമീപത്ത് നില്‍ക്കുന്ന ഒരു തദ്ദേശവാസി, ഇന്ത്യക്കാരെ അവരുടെ രാജ്യത്ത് അതിഥികളായി സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നതും കേള്‍ക്കാം. അദ്ദേഹത്തിന്റെ പ്രവര്‍ത്തി കണ്ട് കൈലാഷ്, 'യേ ഹേ അഫ്ഗാനിസ്ഥാന്‍ കി മെഹ്മന്നവാസി' (ഇതാണ് അഫ്ഗാനിസ്ഥാന്റെ ആതിഥ്യമര്യാദ) എന്ന് പറഞ്ഞ് നന്ദി പ്രകടിപ്പിക്കുന്നു. അഫ്ഗാന്‍ ആതിഥ്യം എന്ന കുറിപ്പോടെയാണ് കൈലാഷ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.