-->
വിജയ് ചിത്രം ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ വൈകുന്നതിനെക്കുറിച്ചുളള വിവാദത്തില്‍ പ്രതികരിച്ച് പവന്‍ കല്യാണ്‍. ' ജനനായകന്റെ പ്രശ്‌നം സെന്‍സര്‍ ബോര്‍ഡ് തലത്തില്‍ നന്നായി കൈകാര്യം ചെയ്യപെട്ടിട്ടില്ല എന്നതാണ്. അത് ശരിയായ കാര്യമല്ല' പവന്‍ കല്യാണ്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ജനനായകന്‍ ടീം പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണെന്നും പവന്‍ കല്യാണ്‍ വിമര്‍ശിച്ചു.
സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചലച്ചിത്ര നിര്‍മാതാക്കളുടെ നേരിട്ടുളള നിയന്ത്രണത്തിനപ്പുറത്തേക്ക് പോകുകയും ചെയ്തു. അത്തരം നടപടികള്‍ പലപ്പോഴും പ്രക്രിയ വേഗത്തില്‍ പരിഹരിക്കുന്നതിനുപകരം നീട്ടിക്കൊണ്ടുപോകുന്നുവെന്നും നടന്‍ അഭിപ്രായപ്പെട്ടു.
തന്റെ വരാനിരിക്കുന്ന ചിത്രമായ ഒ.ജിയുടെ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയെ കുറിച്ചും പവന്‍ കല്യാണ്‍ സംസാരിച്ചു. തന്റെ സനിമാ ബന്ധം ബോര്‍ഡില്‍ നിന്ന് എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടാന്‍ സഹായിക്കുമെന്ന് തന്റെ ടീമിലെ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ ആ ആശയം താന്‍ ശക്തമായി നിരസിച്ചുവെന്ന് താരം പറയുന്നു. നിയമം നിയമമാണ്, അതിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ചിത്രത്തില്‍ കാര്യമായ അക്രമ രംഗങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും അതിനാല്‍ അധികാരികള്‍ നല്‍കുന്ന റേറ്റിങ് സിനിമക്ക് അനിവാര്യമാണെന്നും പവന്‍ ചൂണ്ടികാട്ടി.