Wednesday, March 18, 2026 Last Updated 11 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 04.46 PM

വരികളിലെ അശ്ലീലം ; നോറാ ഫത്തേഹിയുടെ ഐറ്റം ഡാന്‍സ് പിന്‍വലിച്ചു

devil, song

ധ്രുവ സര്‍ജയെ നായകനാക്കി പ്രേം കനഡയില്‍ ഒരുക്കുന്ന ' കെഡി: ദ ഡവിള്‍' എന്ന ചിത്രത്തിലെ പാട്ടിന്റെ ഹിന്ദി പതിപ്പ് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. വരികള്‍ അശ്ലീലമാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. സെന്‍സര്‍ ബോര്‍ഡിന് പരാതി ലഭിച്ചതിന് പിന്നാലെയാണ് നീക്കംചെയ്തതെന്ന് റിപ്പോര്‍ട്ടുണ്ട്.

വരികളിലും ദൃശ്യത്തിലും അശ്ലീലതയുടെ അതിപ്രസരമുണ്ടെന്ന് ആരോപിച്ച് അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചിരുന്നു. കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയത്തിലും പരാതി കൈമാറി. പാട്ടിന്റെ വരികള്‍ക്കെതിരേ ഗായകന്‍ അര്‍മാന്‍ മാലിക്ക് ഉള്‍പ്പെടെയുളളവര്‍ രംഗത്തെത്തിയിരുന്നു.

നോറാ ഫത്തേറിയുടെ ചടുലമായ നൃത്തച്ചുടവുകളുളള ഐറ്റം ഡാന്‍സുളള പാട്ടാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. നോറാ ഫത്തേഹിക്കൊപ്പം സഞ്ജയ് ദത്തും ഗാനരംഗത്തിലുണ്ടായിരുന്നു. അര്‍ജുന്‍ ജന്യ സംഗീതം നല്‍കി റക്വീബ് ആരം വരികളെഴുതിയ ഹിന്ദി പതിപ്പ് ആലപിച്ചിരിക്കുന്നത്. മംഗ്ലിയാണ്.

ധ്രുവ സര്‍ജയ്ക്ക് പുറമേ സഞ്ജയ് ദത്ത്, ശില്‍പ ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട് കെ. നാരായണ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ആണ്. ഏപ്രില്‍ 30-ന് ചിത്രം തിയേറ്ററിലെത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW