Wednesday, March 18, 2026 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 12.55 PM

ഹിപ് ഹോപ് ഡാന്‍സ് വീഡിയോയുമായി സിമ്രാന്‍; താരത്തിന്റെ എനര്‍ജി വേറെ ലെവല്‍ എന്ന് ആരാധകര്‍

simran-
photo-www.instagram.com/simranrishibagga/

അഭിനയിച്ചു തുടങ്ങിയ കാലം മുതലേ സിമ്രന്റെ ഡാന്‍സ് ചുവടുകളും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. വെറെ ലേവല്‍ ഓഫ് എനര്‍ജിയാണ് സിമ്രന് ഡാന്‍സ് ചെയ്യുമ്പോള്‍. ആ എനര്‍ജി ഇന്നും കുറഞ്ഞിട്ടില്ല എന്നത് ഏറ്റവും ഒടുവില്‍ അഭിനയിച്ച ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലും പ്രേക്ഷകര്‍ കണ്ടതാണ്. തന്റെ പഴയ സിനിമയിലെ ഒരു പാട്ടിന് സാരിയില്‍ സിമ്രന്‍ ചുവട് വയ്ക്കുന്ന ഭാഗം പ്രേക്ഷകരെയും അമ്പരപ്പിച്ചിരുന്നു.

എന്നാല്‍ സിനിമയ്ക്ക് വേണ്ടി മാത്രമല്ല, റിയല്‍ ലൈഫിലും മുടങ്ങാതെ ഡാന്‍സുകള്‍ പ്രാക്ടീസ് ചെയ്യുന്ന ആളാണ് സിമ്രന്‍. പലപ്പോഴും സിമ്രന്റെ ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ അതുപോലൊരു ഹിപ് ഹോപ് വീഡിയോ ആരാധകര്‍ എറ്റെടുത്തിരിയ്ക്കുകയാണ്.

ഹിപ് ഹോപ് സോണിന് ചുവട് വയ്ക്കുന്നു, ഈ എനര്‍ജി ഇഷ്ടപ്പെടുന്നു- എന്ന് പറഞ്ഞുകൊണ്ടാമ് സിമ്രന്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഒരുപാട് ഹാഷ് ടാഗിനൊപ്പം, Never Stop Learning- എന്നൊരു ഹാഷ് ടാഗും സിമ്രന്‍ നല്‍കിയിട്ടുണ്ട്. അതില്‍ നിന്നു തന്നെ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നടിക്ക് എത്രത്തോളം ആവേശമാണ് വ്യക്തമാണ്. അരലക്ഷത്തിലേറെ ലൈക്കും അത്ര തന്നെ കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW