Tuesday, March 17, 2026 Last Updated 18 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 10.02 AM

സൂര്യയ്‌ക്കൊപ്പമുളള ചിത്രവുമായി പെപ്പെ; ‘സത്യം പറ..വില്ലന്‍ നിങ്ങളല്ലെ’യെന്ന കമന്റുമായി ആരാധകര്‍

antony-varghese
photo-/www.instagram.com/antony_varghese_pepe/

തമിഴ് സൂപ്പർ താരം സൂര്യ നായകനാകുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മമിത ബൈജു ആണ് നായികയായെത്തുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം ടീസർ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.

ഇപ്പോഴിതാ, ചിത്രത്തിന് ആശംസയറിയിച്ച് നടൻ ആന്റണി വർഗീസ് പെപ്പെ പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്. സൂര്യക്കൊപ്പമുള്ള ചിത്രമാണ് പെപ്പെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രം പങ്കുവയ്ക്കാൻ 276 ദിവസം കാത്തിരുന്നുവെന്നും വിശ്വനാഥ് ആൻഡ് സൺസ് സിനിമയുടെ സെറ്റിൽ വെച്ചാണ് സുര്യയെ കണ്ടതെന്നും പെപ്പെ ചിത്രത്തിനൊപ്പം കുറിച്ചു.

സൂര്യയുമായി സംസാരിക്കാനായെന്നും ചിത്രത്തിന് ആശംസ നേരുന്നതായും അദ്ദേഹം പറയുന്നു. നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്. സുര്യയുടെ പുതിയ ചിത്രത്തിൽ പെപ്പെയും ഉണ്ടാകുമോ എന്നാണ് കമന്റ് ബോക്സിൽ ആരാധകർ ചോദിക്കുന്നത്. "സത്യം പറ സൂര്യ 47 ലെ വില്ലൻ നിങ്ങളല്ലേ", "നിങ്ങൾ രണ്ടാളും ഒരു പടം വരണം", "സൂര്യയുടെ അടുത്ത സിനിമയിൽ ഉണ്ടോ" തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം, സുര്യക്കൊപ്പം പെപ്പെ ഏതെങ്കിലും സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് സ്ഥിരീകരണങ്ങളൊ മറ്റു സൂചനകളോ ഇല്ല. 'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമിക്കുന്ന കാട്ടാളനാണ് ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം. പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW