Monday, March 16, 2026 Last Updated 54 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 04.31 PM

' പ്രേതബാധയുണ്ടെന്ന പേടി, ആ സിനിമ ചിത്രീകരിച്ച ഫ്‌ളാറ്റ് ഇന്നും ഒഴിഞ്ഞു കിടക്കുന്നു' ; രാം ഗോപാല്‍ വര്‍മ

movie, apartment

അജയ് ദേവ്ഗണ്‍, ഉര്‍മിള മണ്ഡോദ്ക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാം ഗേപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രമാണ് ഭൂത്. 2002ല്‍ പുറത്തിറങ്ങിയ ആ സിനിമ ചിത്രീകരിച്ച ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഇന്നും ആരും താമസിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് പറയുകയാണ് രാം ഗോപാല്‍ വര്‍മ.

മുംബൈയില്‍ നടന്നൊരു ഫിലിം ഫെസ്റ്റിവലില്‍ ഭൂതിന്റെ സ്‌ക്രീനിങിന് ശേഷം സംസാരിക്കുകയായിരുന്നു ആര്‍ജിവി. ലോഖണ്ഡ്വാല കോംപ്ലക്‌സിലാണ് സിനിമയുടെ ചിത്രീകരണം നടന്ന അപ്പാര്‍ട്ട്‌മെന്റുളളത്. 20 വര്‍ഷത്തിലധികം കാലമായി അവിടെ താമസിക്കാന്‍ ആരും തയ്യാറാകുന്നില്ല. അതിനാല്‍ ഇന്നും ആ അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

ഹൊറര്‍ ചിത്രമായിരുന്നു ഭൂത്. ചിത്രം വലിയ വിജയമായിരുന്നു. അതിനാല്‍ അപ്പാര്‍ട്ട്‌മെന്റില്‍ പ്രേതബാധയുണ്ടെന്ന് പേടിച്ചാണ് ആരും താമസിക്കാന്‍ തയ്യാറാകത്തതെന്നാണ് ആര്‍ജിവി പറയുന്നത്. വിവാഹ ശേഷം മുംബൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുന്ന ദമ്പതികള്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് ഭൂത് പറഞ്ഞത്.

സാധാരണ കാണുന്ന ബംഗ്ലാവുകള്‍ക്ക് പകരം, പ്രേക്ഷകര്‍ക്ക് റിലേബിള്‍ ആയി തോന്നാനാണ് താന്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു. 30 ദിവസം കൊണ്ട് ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമ റിലീസായതോടെ അപ്പാര്‍ട്ട്‌മെന്റ് കുപ്രസിദ്ധമാവുകയായിരുന്നു. നാന പടേക്കര്‍, രേഖ, ഫര്‍ദീന്‍ ഖാന്‍, തനൂജ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Ads by Google
Ads by Google
TRENDING NOW