-->
ബക്കറ്റ് ലിസ്റ്റിലെ ഒരു ആഗ്രഹം കൂടി സാധിച്ചിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. കാതുകുത്തി കമ്മലിടുന്ന വീഡിയോയാണ് ആന്റണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മീശയൊക്കെ പിരിച്ച് സ്‌റ്റൈലായാണ് നടന്‍ കാതുകുത്താന്‍ ചെല്ലുന്നത്.
കാതുകുത്തിയതിന് ശേഷം കുഞ്ഞുകമ്മലിട്ട് സ്‌റ്റൈല്‍ ചെയ്യുന്ന പെപ്പെയെയും വീഡിയോയില്‍ കാണാം. കാതുകുത്താന്‍ ജ്വല്ലറിയിലേക്ക് വരുന്നതുമുതല്‍ എല്ലാം വീഡിയോയിലുണ്ട്. ബക്കറ്റ് ലിസ്റ്റ് ചെക്ക്ഡ് എന്ന ക്യാപ്ഷനോടെയാണ് നടന്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
അതേസമയം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ കാട്ടാളന്‍ ആണ് പെപ്പേയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന കാട്ടാളന്റെ മുതല്‍മുടക്ക് 45 കോടിയാണ്.