-->
പ്രമുഖ സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് മാര്‍സെ പെഡ്രോസോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി ജാന്‍വി കപൂര്‍.അദ്ദേഹത്തിനൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടയിരുന്നു ജാന്‍വിയുടെ വൈകാരികമായ കുറിപ്പ്. എല്ലാ ദിവസവും മാര്‍സെയെ താന്‍ മിസ് ചെയ്യുമെന്ന് ജാന്‍വി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
‘നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു മാര്‍സീ.. ഓരോ തവണ ഞാന്‍ വാനില്‍ കയറുമ്പോഴും ഞങ്ങള്‍ പരസ്പരം അലറി ശബ്ദമുണ്ടാക്കുമായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് രസകരമായ പല കാര്യങ്ങളും ചെയ്തു. ഒരുപാട് സമയം ചെലവഴിച്ചു. 20 മിനുറ്റേ ഇനിയുളളു വേഗം വേഗം വേഗം എന്ന തമാശയായി തിരക്ക് കൂട്ടുമായിരുന്നു. അതിനെല്ലാമിടയിലും ഒന്നിച്ച് ജോലി ചെയ്യുമ്പോള്‍ തമ്മില്‍ അഗാധമായ പരസ്പരവിശ്വാസവും സന്തോഷവുമുണ്ടായിരുന്നു .
എന്റെ സംഘത്തിലെ കേവലം ഒരാള്‍ മാത്രമായിരുന്നില്ല നീ. നമ്മള്‍ രണ്ടുപേരും പരസ്പരം ടീമായിരുന്നു. അക്ഷരാര്‍ഥത്തില്‍ ഞാന്‍ അവന്റേതെന്നും അവന്‍ എന്റേതെന്നുമുളള തോന്നല്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഒരു തവണ കൂടെ നിനക്കൊപ്പം 20 മിനിറ്റ് ചെലവഴിക്കാനും നീ ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ എത്രമാത്രം പ്രകാശം പരത്തിയെന്ന് പറയാനുമായി ഞാന്‍ എന്ത് നല്‍കാനും തയാറാണ്. എത്ര മനോഹരമായ മനസാണ് നിന്റേത്.
എവിടെയാണെങ്കിലും നീ സന്തോഷവാനായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അധികം എരിവോ പുളിയോ ഇല്ലാത്ത ഭക്ഷണം കഴിച്ച് ബനാനാ പറാത്ത കഴിച്ച്.. തലമുടിക്ക് വിചിത്രമായ നിറങ്ങള്‍ നല്‍കി.. അങ്ങനെയങ്ങനെ. നിന്നെ എല്ലാവരും ഇന്ന് എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് നിനക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവനെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നിന്നെ ഞാന്‍ മിസ് ചെയ്യുന്നു ജാന്‍വി കുറിച്ചു.