Tuesday, March 17, 2026 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 09.15 AM

ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്, അമ്മയുടെ പ്രിയപ്പെട്ട ഭര്‍ത്താവിന്; മനോജ് കെ ജയന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി കുഞ്ഞാറ്റ

kunjatta-
photo-www.instagram.com/mkt_999/

അച്ഛന്‍ മനോജ്കെ ജയന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് മകള്‍ കുഞ്ഞാറ്റ (തേജാലക്ഷ്മി). തന്റെ ലോകം അച്ഛനാണെന്ന് പറയുകയാണ് കുഞ്ഞാറ്റ. എന്റെ സര്‍വ്വസ്വത്തിന് ജന്മദിനാശംസകള്‍ എന്നു പറഞ്ഞാണ് കുഞ്ഞാറ്റയുടെ കുറിപ്പ് ആരംഭിക്കുന്നത്.
ജീവിതത്തെ ഗൗരവത്തോടെ കാണാന്‍ പഠിപ്പിച്ചതോടൊപ്പം തന്നെ അതിനെ ലഘുവായി ആസ്വദിക്കാനും തന്നെ പ്രാപ്തയാക്കിയത് അച്ഛനാണെന്നും കുഞ്ഞാറ്റ പറയുന്നു. കുഞ്ഞുനാളിലെ ചിത്രങ്ങള്‍ മുതല്‍ ഇന്നുവരെയുളള അച്ഛനോടൊപ്പമുളള മനോഹരമായ ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മനോജ് കെ ജയന്റെ രണ്ടാം ഭാര്യ ആശയും മക്കളും ഉള്‍പ്പെടുന്ന ചിത്രവും പങ്കിട്ടിട്ടുണ്ട്.

‘ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്, അമ്മയുടെ പ്രിയപ്പെട്ട ഭര്‍ത്താവിന്, ജീവിതത്തെ ഗൗരവത്തോടെ കാണാനും എന്നാല്‍ അമതസമയം ലഘുവായി എടുക്കാനും എന്നെ പഠിപ്പിച്ച പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകള്‍. കാര്യങ്ങള്‍ കൃത്യമായി ചെയ്യാനും ദയയും സഹാനുഭൂതിയുമുളളവനായിരിക്കാനും, ശാന്തതയോടൊപ്പം തന്നെ ആഘോഷിക്കാനും, പോകുന്നിടത്തെല്ലാം വെളിച്ചവും പോസിറ്റിവിറ്റിയും പടര്‍ത്താനും എന്നെ പഠിപ്പിച്ചത് നിങ്ങളാണ്.

പക്ഷേ അതിലൊക്കെയുപരി ഭയമില്ലാത്തവളായിരിക്കാനും കരുത്താര്‍ജിക്കാനുമാണ് നിങ്ങള്‍ എന്നെ പഠിപ്പിച്ചത്. എന്റെ ജീവിതം തന്നെ നിങ്ങള്‍ക്ക് കടപ്പെട്ടതാണ് അച്ഛാ. എനിക്കുവേണ്ടി എപ്പോഴും കൂടെ നിന്നതിന് നന്ദി പറഞ്ഞുതീര്‍ക്കാന്‍ എനിക്കാവില്ല. നിങ്ങള്‍ എന്നെ വളര്‍ത്തിയ രീതിയെ ഞാന്‍ അത്രമേല്‍ വിലമതിക്കുന്നു. ഞാന്‍ വളര്‍ന്നതിനുശേഷം അമിയെയും ചിന്നുവിനെയും നിങ്ങള്‍ ഇത്രയധികം സ്‌നേഹത്തോടെ വളര്‍ത്തുന്നത് കാണാന്‍ എനിക്ക് സാധിച്ചു.

ഓരോ തവണ കാണുമ്പോഴും അത് ഏറ്റവും മനോഹരമായ കാഴ്ചയാണ്. അച്ഛനോടുളള എന്റെ സ്‌നേഹം എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. വാക്കുകള്‍ക്ക് അതിനെ ഉള്‍ക്കൊളളാനാവില്ല. ജന്മദിനാശംസകള്‍ അച്ഛാ.. എന്റെ പൂര്‍ണ ഹൃദയത്തോടെ ഞാന്‍ അച്ഛനെ സ്‌നേഹിക്കുന്നു’ കുഞ്ഞാറ്റ കുറിച്ചു.

‘നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു മോളെ.. നിന്റെ ഈ വാക്കുകള്‍ എന്റെ ഹൃദയത്തെ അത്രമാത്രം ആഴത്തില്‍ സ്പര്‍ശിച്ചു. ഒരുപാട് നന്ദി മോളെ ’എന്നായിരുന്നു മനോജ് കെ ജയന്‍ മകള്‍ക്ക് നല്‍കിയ മറുപടി. അച്ഛനും മകളും തമ്മിലുളള ഈ സ്‌നേഹപ്രകടനം ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമായിക്കഴിഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW