Thursday, March 19, 2026 Last Updated 11 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 10.14 AM

ഇടതുപക്ഷത്തും യുഡിഎഫിലും കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ചവര്‍ ; അതേമുഖങ്ങള്‍ ജയം തേടി ഇത്തവണ ബിജെപിയ്‌ക്കൊപ്പം

uploads/news/2026/03/830590/BJP.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രുതഗതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രഖ്യാപനവുമെല്ലാം നടത്തുന്ന തിരക്കിലാണ് മുന്നണികള്‍. ഇന്നലെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ മറ്റുപാര്‍ട്ടികളില്‍ നിന്നും എത്തിയവരില്‍ അഞ്ചിലധികം പേരാണ് ജനവിധി തേടുന്നത്. മുന്‍ എംഎല്‍എമാരും പാര്‍ട്ടി പ്രവര്‍ത്തകരുമായി കോണ്‍ഗ്രസ്, സിപിഐ, സിപിഐഎം, കേരളാകോണ്‍ഗ്രസ് ജനപക്ഷം പാര്‍ട്ടികള്‍ക്കൊപ്പം മുമ്പ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത പരിചിതമായ മുഖങ്ങള്‍ ഇത്തവണ ബിജെപിയില്‍ ജനവിധി തേടുന്നു.

മറ്റു പാര്‍ട്ടികളില്‍നിന്ന് ബിജെപിയിലേക്ക് എത്തിയവരും ജയസാധ്യതയുള്ളതുമായ നേതാക്കളെ തുറുപ്പുചീട്ടാക്കി പട്ടികയില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസില്‍ നിന്നും മത്സരിച്ച മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി സി. രഘുനാഥ് ഇത്തവണ ബിജെയുടെ സ്ഥാനാര്‍ത്ഥിയായാണ് കണ്ണൂരില്‍ മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പദ്മജ വേണുഗോപാല്‍ തൃശ്ശൂരില്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കും.

മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രശ്മി കൊട്ടാരക്കരയില്‍നിന്നും ജനവിധി തേടും. ഇടതുമുന്നണി വിട്ടെത്തിയ മുന്‍ എംഎല്‍എമാര്‍ക്കും പട്ടികയില്‍ സ്ഥാനമുണ്ട്. ഇടതുപക്ഷത്തുനിന്നും കേരള കോണ്‍ഗ്രസില്‍ നിന്നും എത്തിയവരില്‍ പ്രമുഖര്‍ സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനാണ് പ്രമുഖന്‍. ദേവികുളത്ത് അദ്ദേഹം ഇത്തവണ ബിജെപിയ്‌ക്കൊപ്പം മത്സരിക്കുകയാണ്. സിപിഐ മുന്‍ എംഎല്‍എ കെ. അജിത്ത് വൈക്കത്തും ബിജെപി ടിക്കറ്റില്‍ മത്സരിക്കും. കൂടാതെ, കേരള കോണ്‍ഗ്രസ്, ജനപക്ഷം തുടങ്ങിയ പാര്‍ട്ടികളിലൂടെ ശ്രദ്ധേയനായ പി.സി. ജോര്‍ജ് തന്റെ തട്ടകമായ പൂഞ്ഞാറിലും, മകന്‍ ഷോണ്‍ ജോര്‍ജ് പാലായിലും സ്ഥാനാര്‍ഥികളാകും.

Ads by Google
Ads by Google
TRENDING NOW