Thursday, March 19, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 03.46 PM

വീണയും ലക്ഷ്മിയും വോട്ടര്‍ പട്ടികയിലില്ല; ട്വന്റിട്വന്റിയ്ക്ക് തിരിച്ചടി, പെരുമ്പാവൂരില്‍ എന്‍ഡിഎയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ്

uploads/news/2026/03/831094/veena-nair.jpg

പെരുമ്പാവൂര്‍: വോട്ടര്‍​പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് മത്സരരംഗത്ത് നിന്നും പിന്‍വാങ്ങേണ്ടി വന്ന ലക്ഷ്മിപ്രിയയ്ക്ക് പകരം പെരുമ്പാവൂരില്‍ ട്വന്‍റിട്വന്റിയുടെ സ്ഥാനാര്‍ത്ഥിയാകുന്നത് പെരുമ്പാവൂര്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്. ലക്ഷ്മിപ്രിയയ്ക്ക് പകരം കോണ്‍ഗ്രസ്നേതാവ് ജിബി പാത്തിക്കന്‍ പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഏറ്റവും പുതിയ വിവരം.

പെരുമ്പാവൂരില്‍ യുഡിഎഫിന് പോലും ഇതുവരെ സ്ഥാനാര്‍ത്ഥിയായില്ല എന്നിരിക്കെയാണ് കോണ്‍ഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡന്റ് തന്നെ എന്‍ഡിഎയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുറത്തുവന്ന ശേഷമാണ് ലക്ഷ്മിപ്രിയയുടെ പേരില്ലെന്ന് കണ്ടെത്തിയത്. ഇതോടെ ട്വന്റിട്വന്റി പ്രതിസന്ധിയിലായിരുന്നു. ഇന്നലെയാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ച നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള തീയതി അവസാനിക്കാനിരിക്കെ പുതിയ ഒരാളെ വേഗത്തില്‍ കണ്ടെത്തുക എന്നതായിരുന്നു ട്വന്റിട്വന്റിയ്ക്ക് പ്രശ്‌നമായത്. പെരുമ്പാവൂരില്‍ പകരം സ്ഥാനാര്‍ത്ഥി ട്വന്റിട്വന്റി കണ്ടെത്തിയെങ്കിലും പക്ഷേ ഏറ്റുമാനൂരിലും ഇപ്പോള്‍ പുതിയ സ്ഥാനാര്‍ത്ഥിയെ ചുരുങ്ങിയ കാലത്തിനുള്ളില്‍ കൊണ്ടുവരണമെന്ന പ്രതിസന്ധിയിലാണ് ട്വന്റി ട്വന്റി. വീണാനായര്‍ക്കും വോട്ടര്‍പട്ടികയില്‍ പേരില്ല.

രണ്ടുപേര്‍ക്കും പകരം ജനങ്ങള്‍ക്ക് ചിരപരിചിതരും പ്രാദേശിക വേരുകളുള്ളയാളുമായ ആളെ കണ്ടെത്താനാണ് ട്വന്റിട്വന്റിയുടെ ശ്രമം. പ്രാദേശിക വേരുകളുള്ള ജനങ്ങളുമായി ചിരപരിചയമുള്ളവര്‍ തന്നെ വേണമെന്നുള്ള നീക്കമാണ് ജിബിയില്‍ എത്തിയത്. പെരുമ്പാവൂരില്‍ അത് വിജയിച്ചെങ്കിലും ഏറ്റുമാനൂരില്‍ അന്വേഷണം തുടരുകയാണ്. ഉടന്‍ തന്നെ ഏറ്റുമാനൂരിലും ട്വന്റിട്വന്റി ആളെ കണ്ടെത്തി അവതരിപ്പിക്കും.

അതേസമയം പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. ഇവിടെ എല്‍ദോസ് കുന്നപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പകരം മനോജ് മുത്തേടത്തിനാണ് മൂന്‍തൂക്കം നലകിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW