Thursday, March 19, 2026 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 03.24 PM

കോൺഗ്രസിനെ വരുതിയിൽ വീഴ്ത്തി കെ സുധാകരൻ

കെ ആന്റണിയുടെ ഇടപെടലിനെ തുടർന്ന് സുധാകരൻ കണ്ണൂരിൽ മത്സരിച്ചേക്കുമെന്നാണ് സൂചന.
k sudhakaran

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് എംപിമാരെ വിലക്കിയതിനെ തുടർന്ന് ഇടഞ്ഞുനിന്ന കെ സുധാകരനെ അനുനയിപ്പിച്ച് കോൺഗ്രസ്. എ കെ ആന്റണിയുടെ ഇടപെടലിനെ തുടർന്ന് സുധാകരൻ കണ്ണൂരിൽ മത്സരിച്ചേക്കുമെന്നാണ് സൂചന.

കോൺഗ്രസിനെ സംബന്ധിച്ച് ഏറ്റവും നിർണായകമായ നീക്കമായിരുന്നു മുതിർന്ന നേതാവ് കെ സുധാകരനെ അനുനയിപ്പിക്കുക എന്നുള്ളത്. എം പിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കമാന്റിന്റെ തീരുമാനം വന്നതോടെ വെട്ടിലായത് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കെ സി വേണുഗോപാലും, അടൂർ പ്രകാശും, കെ സുധാകരനും ആയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഇടഞ്ഞ് നിന്നത് കോൺഗ്രസിന്റെ മുതിർന്ന് നേതാവ് കെ സുധാകരൻ തന്നെയാണ് . ഇന്ന് ജി സുധാകരൻ മോഡൽ വാർത്താ സമ്മേളനമടക്കം കെ സുരേന്ദ്രൻ പ്ലാൻ ചെയ്തിരുന്നു. രാവിലെ തന്നെ നേതാക്കളെ ഫോണിൽ വിളിച്ച് താൻ പാർട്ടി വിടുന്നതുമായി ബന്ധപ്പെട്ടടക്കം സംസാരിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇടഞ്ഞ് തന്നെയാണ് നിൽക്കുന്നതെന്ന് കോൺഗ്രസ് നേതാക്കളും സമ്മതിച്ചിരുന്നു. ഉച്ചക്ക് വാർത്താ സമ്മേളനത്തിൽ കെ സുധാകരൻ പാർട്ടി വിടുമെന്ന് പ്രഖ്യാപനമുണ്ടാകുമെന്നും ഊഹാപോഹങ്ങൾ പരന്നു. എങ്ങനെയായാലും മത്സരിക്കാൻ തന്നെയാണ് തീരുമാനമെന്ന കെ സുധാകരനെ ഒരു തരത്തിൽ പിടിച്ചു കെട്ടിയിരിക്കുകയാണ് കോൺഗ്രസ്.

എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത് കണ്ണൂരിൽ കെ സുധാകരൻ നിയമസഭാ സ്ഥാാർത്ഥിയായേക്കും എന്ന് തന്നെയാണ്. എകെ ആന്റണിയാണ് വിഷയത്തിൽ ചർച്ചക്കായി കെ സുധാകരനെ ഫോണിൽ വിളിച്ചത്. കണ്ണൂർ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്ന് എ കെ ആന്റണി പ്രതികരിച്ചു. മൂന്നാമത് ഭരണത്തിന് സാഹചര്യം ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചു. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാൽ സുധാകരൻ എന്തു മറുപടി പറഞ്ഞു എന്ന ചോദ്യത്തിന് ആന്റണി ഉത്തരം പറഞ്ഞിട്ടുമില്ല.

Ads by Google
Ads by Google
TRENDING NOW