-->
കാനഡയിൽ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായ രണ്ട് ഇന്ത്യൻ വംശജരെ നാട് കടത്തി. മയക്കുമരുന്ന് കടത്ത്, തീവയ്പ്പ്, വെടിവയ്പ്പ്. പിടിച്ചുപറി, വാഹന മോഷണം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള രണ്ട് ഇന്ത്യൻ വംശജരെ നാട് കടത്തിയത്.
പൊതു സുരക്ഷയ്ക്ക് വേണ്ടി
"പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ പൗരന്മാരെ ഞങ്ങൾ നീക്കം ചെയ്യുന്നു," എന്ന് എക്സിൽ കുറിച്ച് കൊണ്ട് അർഷ്ദീപ് സിംഗിനെയും സുഖ്‌നാസ് സിംഗ് സന്ധുവിനെയും നാടുകടത്തിയെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു.
രാജ്യത്തെ പിടിച്ചുപറി ശൃംഖലകളെ തകർക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് സുഖ്‌നാസ് സിംഗ് സന്ധുവിനെയും അർഷ്ദീപ് സിംഗിനെയും നാടുകടത്തുന്നതെന്നും ബോർഡർ സർവീസസ് ഏജൻസി വ്യക്തമാക്കി.