Monday, March 16, 2026 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 11.59 AM

അമ്പോ എന്തൊരു ലുക്ക്! കഫേ സ്‌റ്റെലില്‍ ഒരു കിടിലന്‍ തേപ്പ് കട, വൈറലായി ദൃശ്യങ്ങള്‍

ironing, store, guntur, andhra pradesh

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള ഒരു ചെറിയ ഇസ്തിരി കടയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സാധാരണ വഴിയോരങ്ങളില്‍ കാണുന്ന തിരക്കേറിയ ഇസ്തിരി കടകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു പ്രീമിയം കഫേയുടെ ലുക്കാണ് ഈ കടയ്ക്കുള്ളത്. രാജു എന്ന ഇന്‍സ്റ്റാഗ്രാം യൂസര്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ കൗതുകകരമായ കാഴ്ച പുറംലോകമറിഞ്ഞത് .

ഒറ്റനോട്ടത്തില്‍ ഇതൊരു കാന്റീനോ കഫേയോ ആണെന്ന് തോന്നുമെങ്കിലും, യഥാര്‍ത്ഥത്തില്‍ ഇതൊരു ഇസ്തിരി കടയാണെന്ന് വീഡിയോ പങ്കുവെച്ചയാള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. കടയ്ക്ക് ചുറ്റും സമൃദ്ധമായി വെച്ചുപിടിപ്പിച്ച പച്ചപ്പിന്റെ സാന്നിധ്യം കടയ്ക്ക് ശാന്തവും മനോഹരവുമായ അന്തരീക്ഷം നല്‍കുന്നു. വെള്ള ചുവരുകളും പച്ചപ്പും ലളിതമായ ടേബിളുകളും ചേരുമ്പോള്‍ ഒരു ആധുനിക കഫേയുടെ അതേ സ്‌റ്റൈലിലാണ് ഈ കൊച്ചു കട ഒരുക്കിയിരിക്കുന്നത് .

പുറം കാഴ്ചകണ്ട് കഫേയാണെന്ന് കരുതി അകത്തുകയറിയാല്‍ കാണാന്‍ കഴിയുക ഇസ്തിരി ഇടാന്‍ ആവശ്യമായ സൗകര്യങ്ങള്‍ മാത്രമായിരിക്കും. കടയ്ക്കുള്ളില്‍ അത്യാധുനികമായ ഇസ്തിരി പെട്ടികളും സ്റ്റീം അയേണിംഗ് മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഒരാള്‍ വളരെ ശ്രദ്ധയോടെ ഷര്‍ട്ടുകളും മറ്റ് വസ്ത്രങ്ങളും ഇസ്തിരിയിട്ട് വൃത്തിയാക്കി വെക്കുന്നത് വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ നിരവധിപേര്‍ കമന്റുകളുമായി രംഗത്തെത്തി. വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ച കമന്റ് ഇങ്ങനെയായിരുന്നു: 'ചെയ്യുന്ന ജോലിയെ സ്‌നേഹിക്കുക, സ്‌നേഹിക്കുന്ന ജോലി ചെയ്യുക എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.'

Ads by Google
Monday 16 Mar 2026 11.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW