Friday, March 13, 2026 Last Updated 24 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 08 Nov 2025 11.55 AM

പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതവും ; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ

uploads/news/2025/11/809772/rss.jpg

കൊച്ചി: ഇന്നുമുതല്‍ യാത്ര തുടങ്ങിയ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത എറണാകുളം - ബാംഗ്‌ളൂര്‍ വന്ദേ ഭാരതില്‍ ആര്‍എസ്എസിന്റെ ഗണഗീതം ആലപിച്ച് വിദ്യാര്‍ത്ഥികള്‍. ദക്ഷിണ റെയില്‍വേ ഇതിന്റെ വീഡിയോ ദേശഭക്തി ഗാനമെന്ന നിലയില്‍ എക്‌സില്‍ പങ്കുവെച്ചിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം എന്ന രീതിയിലാണ് ക്യാപ്ഷന്‍ നലകിയിട്ടുള്ളത്.

സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളും രണ്ട് പേരുമാണ് ഗണഗീതം ആലപിക്കുന്നത്. ''എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി.'' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ്.

രാവിലെ വാരണാസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ആദ്യ ഓട്ടം നടത്തി. ഗവര്‍ണറും കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ അനേകര്‍ ആദ്യ യാത്രയുടെ ഭാഗമായിട്ടുണ്ട്. എട്ടു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ഒരു വശത്തേക്ക് യാത്ര പൂര്‍ത്തിയാക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW