-->
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൗമ്യ ഭാഗ്യനാഥന്‍ പിളള. കൗമുദി ടിവിയിലെ അളിയന്‍സ് എന്ന പരമ്പരയിലൂടെയാണ് സൗമ്യ കൂടുതല്‍ ശ്രദ്ധ നേടുന്നത്. അഭിനയത്തിന് പുറമെ മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ മകനൊപ്പം നടത്തിയ ഒരു ഡാന്‍സ് പെര്‍ഫോമന്‍സിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സൗമ്യ.
'' നാലാമത്തെ വയസ്സില്‍ അരങ്ങേറ്റം കുറിച്ച നാള്‍ മുതല്‍ നൃത്തം എന്റെ ജീവിതത്തില്‍ ഉടനീളം കൂടെ ഉണ്ട്. എനിക്കൊരു മോള്‍ ആയിരുന്നെങ്കില്‍ അവളെ ഡാന്‍സ് പഠിപ്പിച്ച് എന്റെ ഒപ്പം കളിപ്പിക്കാമായിരുന്നു എന്ന് ഓര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ ഡാന്‍സ് പ്രാക്ടിസ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാനും കൂടി അമ്മേടെ കൂടെ ഡാന്‍സ് കളിക്കട്ടെ എന്ന് എന്റെ മോന്‍ ചോദിച്ചു. അവന്റെ താല്പര്യം കണ്ടപ്പോള്‍ നാളത്തെ പ്രോഗ്രാമിലേക്ക് എന്റെ മാഷ് അരമണിക്കൂര്‍ കൊണ്ട് ഒരു കുഞ്ഞ് ഡാന്‍സ് സെറ്റ് ചെയ്തു. ഒട്ടും പ്രതീക്ഷിക്കതെ പഠിപ്പിച്ച എല്ലാ സ്റ്റെപ്പുകളും ഓര്‍ത്തു ഇരുന്നു അവന്‍ എന്റെ കൂടെ പെര്‍ഫോം ചെയ്തു. ഒരു സ്വപ്നം പോലെ ഞങ്ങള്‍ പാട്ടുകളം അമ്പലത്തില്‍ എന്റെ പ്രതീക്ഷകള്‍ക്കപ്പുറം അവന്‍ നന്നായി കളിച്ചു. ഒരുപാടു സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങള്‍.... ഞങ്ങളെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി''.- എന്നാണ് താരം കുറിച്ചത്.