Friday, March 13, 2026 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 02.08 PM

' ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നു, പിന്തുണ വേണം' ; രേണു സുധി

renu sudhi

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. ഇപ്പോള്‍ കരിയറിലെ പുതിയ തീരുമാനം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് രേണു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ഇന്‍സ്റ്റഗ്രാമില്‍ താന്‍ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ ആരംഭിക്കാന്‍ പോകുന്ന വിവരമാണ് രേണു സുധി പങ്കുവെച്ചത്. '

ഹലോ ഗയ്‌സ്, ഞാന്‍ ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കാന്‍ പോവുകയാണ്. നിങ്ങളുടെ പിന്തുണ വേണം. നമുക്ക് അവിടെ കാണാം'', ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ രേണു പറഞ്ഞു. പണ

ം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമായി കോണ്ടെന്റ് പുറത്തിറക്കുകയാണ് ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷനിലൂടെ ചെയ്യുന്നത്. നിരവധി സിനിമ, സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കും ഇതിനകം ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ട്. 20

23 ജൂണ്‍ 5 നാണ് മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ കൊല്ലം സുധി വിടപറയുന്നത്. സുധിയുടെ മരണത്തിന് ശേഷം ഭാര്യ രേണു അഭിനയത്തിലും സമൂഹമാധ്യമങ്ങളിലും ഒക്കെ സജീവമായി. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ രേണുവിന് രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അതുകൊണ്ട് ഒന്നും രേണുവിനെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. തന്റെ സ്വപ്നങ്ങള്‍ ഓരോന്നായി നേടിയെടുത്ത് മുന്നോട്ട് പോവുകയാണ് താരം.

Ads by Google
Friday 13 Mar 2026 02.08 PM
Ads by Google
LATEST NEWS
TRENDING NOW