Saturday, March 14, 2026 Last Updated 23 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 08.50 AM

' ഉറച്ച തീരുമാനത്തോടെ മുന്നേക്കു പോവുക, ചിരിച്ച മുഖത്തോടെ എല്ലാത്തിനേം നേരിടുക' ; ചിത്രങ്ങളുമായി വീണാ നായര്‍

share
photo-www.facebook.com/VeenaNairOfficial

മിനീസ്‌ക്രീന്‍- ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വീണ നായര്‍. മലയാളത്തിലെ ജനപ്രിയ ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസ് സീസണ്‍ 2-ലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വീണ. സമൂഹമാധ്യമങ്ങളില്‍ സജീവമായ വീണ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വീണ നായര്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളും ഒപ്പമുളള കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

'ജീവിതത്തില്‍ നമ്മള്‍ എന്തോകെ നേരിട്ടാലും എല്ലാം മറികടന്നു നമ്മള്‍ മുന്നേക്കു പോകും എന്ന് തീരുമാനം എടുത്താല്‍ അതോടെ തീരും നമ്മുടെ പകുതി പ്രെശ്‌നങ്ങള്‍ ...ഉറച്ച തീരുമാനം എന്ന് നമ്മുടെ ജീവിതത്തില്‍ എടുക്കുന്നോ അന്ന് തീരും നമ്മുടെ പ്രെശ്‌നങ്ങള്‍ . ഉറച്ച തീരുമാനത്തോടെ മുന്നേക്കു പോവുക .ചിരിച്ച മുഖത്തോടെ എല്ലാത്തിനേം നേരിടുക ', എന്നാണ് വീണ നായരുടെ വാക്കുകള്‍. സാരിയിലുളള തന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

വെളളിമൂങ്ങ എന്ന സിനിമയിലൂടെയാണ് വീണ നായര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഞാന്‍ പ്രകാശന്‍, മറിയം മുക്ക്, ക്രിസ്റ്റി തുടങ്ങിനിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ആര്‍.ജെ അമന്‍ ആയിരുന്നു വീണയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഇവര്‍ വിവാഹമോചിതരായി. ഇവര്‍ക്ക് അമ്പാടി എന്ന് പേരുളള ഒരു മകനുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW