Wednesday, March 11, 2026 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 04.27 PM

വിമര്‍ശനങ്ങളില്‍ തളരാതെ കരുത്തായി കൂടെ നിന്ന പൊണ്ടാട്ടിക്ക് നന്ദി....; കുറിപ്പുമായി സഞ്ജു സാംസണ്‍

sanju-samson
photo-www.instagram.com/imsanjusamson/

2026 ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്പികളില്‍ ഒരാളായി മാറിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍. ലോകകപ്പ് കിരീടത്തിനൊപ്പം 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്‌കാരവും സ്വന്തമാക്കി സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് തെളിയിച്ചു.

ഈ ചരിത്രവിജയത്തിന് പിന്നാലെ സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വാക്കുകള്‍ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. തന്റെ വിജയയാത്രയില്‍ നിഴലായി കൂടെനിന്ന പ്രിയതമ ചാരുലതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സഞ്ജുവിന്റെ പുതിയ പോസ്റ്റ്.

‘നിന്നെ കണ്ടുമുട്ടിയ ആ ദിവസം മുതല്‍, എന്റെ ജീവിതത്തിന്റെ ഈ നിമിഷം വരെ...എന്റെ കൂടെ നിന്നതിനും, ഞാന്‍ ആരാണോ അങ്ങനെ തന്നെ എന്നെ സ്‌നേഹിച്ചതിനും, പുറംലോകത്തിന് ഞാന്‍ ആരുമായിക്കൊള്ളട്ടെ, എന്നോട് എന്നും സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തിയതിനും നിനക്ക് ഒരായിരം നന്ദി.. എന്റെ ഏറ്റവും നല്ല വശവും മോശം വശവും നീ കണ്ടിട്ടുണ്ട്, എന്നിട്ടും നീ എനിക്ക് കരുത്തായി കൂടെത്തന്നെ നിന്നു.

ക്രിക്കറ്റ് എന്റെ ജീവിതത്തില്‍ എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കിയതിനും, അത് നിനക്കും അങ്ങനെ തന്നെയാക്കി മാറ്റിയതിനും നന്ദി..ഈ നിമിഷത്തിനായി ഞാന്‍ ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ അതേ തീവ്രതയോടും വാശിയോടും കൂടി നീയും ആഗ്രഹിച്ചിരുന്നു..എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക്... ഒരുപാട് ഒരുപാട് നന്ദി’ എന്നാണ് സഞ്ജു കുറിച്ചത്.

കോളേജിലെ ബിരുദപഠന കാലത്താണ് സഞ്ജുവും ചാരുലതയും കണ്ടുമുട്ടുന്നത്. സൗഹൃദമായി തുടങ്ങിയ ആ ബന്ധം പിന്നീട് ആഴത്തിലുള്ള പ്രണയമായി മാറി. നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍, തങ്ങളുടെ കരിയറിലും ജീവിതത്തിലും വ്യക്തമായ ലക്ഷ്യങ്ങള്‍ കൈവരിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്.

2018 ഡിസംബര്‍ 22-ന് കോവളത്തു വെച്ച് നടന്ന ചടങ്ങില്‍, സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഇരുവരും ഒന്നായി. സഞ്ജുവിന്റെയും ചാരുലതയുടെയും വ്യത്യസ്ത മതപശ്ചാത്തലങ്ങളെ മാനിച്ചുകൊണ്ട് ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍.

Ads by Google
Ads by Google
TRENDING NOW