Wednesday, March 11, 2026 Last Updated 19 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.54 PM

‘ദേവാസുരത്തിലെ നീലനും നരസിംഹത്തിലെ അച്ചുവും രാവണപ്രഭുവി​ലെ കാർത്തികേയനും നരനിലെ വേലായുധനുമെല്ലാം മനസ്സിലൂടെ മിന്നി മറഞ്ഞു....’ അജു വർഗീസ്

തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ ചിത്രമാണ് എല്‍ 366. ഇ​പ്പോഴിതാ ഈ ചിത്രത്തിലെ മോഹൻലാലിന്റെ ഒരു ലൊക്കേഷൻ സ്റ്റിൽ പങ്കിടുകയാണ് അജു വര്‍ഗീസ്.
Mohanlal, Aju Varghese,  L 366 movie
Aju Varghese about mohanlal tharunmoorthy movie (Image Source: Instagram)

താരരാജാവായ മോഹന്‍ലാലിന്റെ സിനിമകള്‍ക്കായി ആരാധകര്‍ മാത്രമല്ല സഹതാരങ്ങളും വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ലാലേട്ടന്റെ സിനിമകളോടുള്ള സ്നേഹം മറ്റ് പല അഭിനേതാക്കളും തുറന്നു പറഞ്ഞിട്ടുമുണ്ട്. അക്കൂട്ടത്തില്‍ മുന്നിലാണ് മലയാളികളുടെ പ്രിയതാരം അജു വര്‍ഗീസ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് അജു വര്‍ഗീസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ ഒരു സിനിമ ഹിറ്റായതാല്‍ അത് പരമാവധി ആഘോഷിക്കുന്ന ഫാനാണ് താനെന്നും അജു പറഞ്ഞിട്ടുണ്ട്.
ഇ​പ്പോഴിതാ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന എല്‍ 366 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഒരു ലൊക്കേഷൻ സ്റ്റിൽ പങ്കിടുകയാണ് അജു വര്‍ഗീസ്. മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി മാസ്സ് ലുക്ക് കൊടുത്തു നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് അജു വർഗീസ് പങ്കിട്ടത്. ഒപ്പം വളരെ രസകരമായ ആരാധക​രെ ആവേശപ്പെടുത്തുന്ന ഒരു കുറിപ്പും അജു പങ്കിട്ടിട്ടുണ്ട്.
‘‘ദേവാസുരത്തിലെ നീലനും നരസിംഹത്തിലെ അച്ചുവും രാവണ പ്രഭുവിനെ കാർത്തികേയനും നരനിലെ വേലായുധനും എല്ലാം മനസ്സിലൂടെ മിന്നി മറഞ്ഞു പക്ഷെ കാത്തിരിക്കാം വേറെ തന്നെ ഒരു വരവിനായി...
എല്‍ 366 ഷൂട്ടിംഗ് പുരോഗമിക്കുന്നു...ഒരു തരുന്മൂർത്തി ലാലേട്ടൻ ചലച്ചിത്രം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അജു വര്‍ഗീസ് മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. അജുവിന്റെ ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. വെള്ള മുണ്ടും ഗ്രേ ഷർട്ടുമിട്ട് മീശ പിരിച്ച് കാറിനുള്ളിൽ നിന്ന് ഇറങ്ങുന്ന മോഹൻലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്. മോഹൻലാലിനെ ഈ ലുക്കിൽ തിയറ്ററിൽ കാണാൻ അക്ഷമയോടെ കാത്തിരിക്കുകയാണെന്നാണ് മിക്ക ആരാധകരും പോസ്റ്റിനു താഴെ കുറിക്കുന്നത്. മോഹൻലാലിന്റെ ഈ വീഡിയോ രാവണപ്രഭുവിലെ മംഗലശ്ശേരി കാർത്തികേയനെ ഓർമിപ്പിക്കുന്നു എന്നാണ് മിക്ക കമന്റുകളും. രാവണപ്രഭുവിന്റെ ബിജിഎമ്മിന്റെ അകമ്പടിയോടെയാണ് ചിലര്‍ ഈ ചിത്രം പങ്കിട്ടിരിക്കുന്നത്.
തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ ചിത്രമാണ് എല്‍ 366. ഇതില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേരെന്ന് മുന്‍പ് പങ്കിട്ട ക്യാരക്ടര്‍ പോസ്റ്റിലൂടെ ആരാധകര്‍ക്ക് മനസ്സിലായിരുന്നു.

മെഗാഹിറ്റായി മാറിയ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മീര ജാസ്മിനാണ് ചിത്രത്തില്‍ നായിക. മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘ഇഷ്ക്ക്’, ‘ആലപ്പുഴ ജിംഖാന’, ‘മഹാറാണി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ‌ചിത്രം നിർമിക്കുന്നത്.

Ads by Google
Saturday 07 Mar 2026 04.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW