Tuesday, March 10, 2026 Last Updated 52 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 12.54 PM

പിയാനോയും ഗിറ്റാറും വായിച്ച് ആണ്‍മക്കള്‍; സ്വന്തമായി രചിച്ച കമ്പോസ് ചെയ്ത പാട്ട് പാടി മകള്‍; മ്യൂസിക് കണ്ടക്ടറായി അച്ഛന്‍ അജു വര്‍ഗീസ്; തന്ത വൈബ് തരംഗത്തില്‍ താരം

വീഡിയോയ
uploads/news/2026/02/825871/Untitled-1.jpg
Aju Varghese (Image Source: Instagram)

മലയാളസിനിമയില്‍ തിളങ്ങി നില്‍ക്കുന്ന അഭിനേതാവും നിര്‍മ്മാതാവുമാണ് അജു വര്‍ഗീസ്. മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി റോളുകളിലാണ് തിളങ്ങിയതെങ്കിലും പിന്നീട് അജു പ്രേക്ഷകരെ കൈയിലെടുത്തത് ക്യാരക്റ്റര്‍ റോളുകളിലെ പ്രകടന മികവ് കൊണ്ടാണ്. പോയ വര്‍ഷവും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിലും ഒടിടിയിലുമെല്ലാം അജു വര്‍ഗീസ് നിറ സാന്നിധ്യമായിരുന്നു. ഈയ്യടുത്തിറങ്ങിയ സര്‍വ്വം മായയിലും കയ്യടി നേടാന്‍ അജുവിന് സാധിച്ചു.
മലയാളത്തിൽ മാത്രമല്ല തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടൻമാരിലൊരാളായ അജു സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ്. എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും മക്കള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്. മക്കള്‍ക്കൊപ്പം കളിക്കുകയും ചിരിക്കുകയും ട്രോളുകയും ചെയ്യുന്ന അജുവിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുള്ള അജുവിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുക്കുന്നത്. പാട്ടു പാടുന്ന മകളും പിയാനോയും ഗിറ്റാറും വായിക്കുന്ന മക്കളും ഇവരെയൊക്കെ നിയന്ത്രിക്കുന്ന മ്യൂസിക് കണ്ടക്ടറായി അജുവിനെയും വീഡിയോയില്‍ കാണാം.
‘‘തന്ത വൈബ്...’’ എന്ന് കുറിച്ച് മകള്‍ ജുവാന അജു എഴുതിയ ഇംഗ്ലീഷ് പാട്ടും അജു പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ അജുവിന്റെ മകളായ ജുവാന രചിച്ച് കമ്പോസ് ചെയ്ത പാട്ട് പാടുന്നതും കാണാം. എല്ലാവരെയും നിയന്ത്രിക്കുന്ന അജു ഇടയ്ക്ക് ദേവദൂതനിലെ മോഹന്‍ലാലായി തന്നെ സങ്കല്‍പ്പിക്കുന്നതും രസകരമായ വീഡിയോയില്‍ കാണാം.
നിമിഷനേ​രം കൊണ്ട് വൈറലായ വീഡിയോയ്ക്ക് താഴെ സഹതാരങ്ങളും ആരാധകരും നിരവധി കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ഇന്‍ ഹൗസ് ബാന്‍ഡ്’ എന്നാണ് അപര്‍ണ ബാലമുരളി കമന്റിട്ടിരിക്കുന്നത്. ‘വീട്ടിൽ തന്നെ സ്വന്തം ട്രൂപ്പ് ഉണ്ടല്ലോ, മുണ്ട് വാനിഷിങ് പെർഫോമൻസ്, വൈബ് കൊള്ളാം...’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്.

Ads by Google
Tuesday 17 Feb 2026 12.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW