Wednesday, March 11, 2026 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 04.07 PM

തൃഷ കൂടെ പോകാന്‍ പാടില്ലായിരുന്നു, കരൂര്‍ സംഭവത്തേക്കാള്‍ വിജയ്ക്ക് നാണക്കേടുണ്ടാക്കി; വീണ്ടും പാര്‍ഥിപന്‍

parthipan

മാപ്പിന് പിന്നാലെ തൃഷയ്‌ക്കെതിരെ നടന്‍ പാര്‍ഥിപന്‍ വീണ്ടും. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് പാര്‍ഥിപന്‍ വിവാദത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയത്. തൃഷയെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആ തീരുമാനത്തില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും പാര്‍ഥിപന്‍ പറയുന്നു.

വിവാദമായ കുന്ദവൈ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ പാര്‍ഥിപന്‍, പക്ഷെ തൃഷയുടെ ഫോട്ടോ കാണിക്കാന്‍ പറഞ്ഞത് താനാണെന്ന ആരോപണം തള്ളുകയും ചെയ്തു. നൂറ് ശതമാനവും നുണയാണെന്നായിരുന്നു ആരോപണത്തോടുള്ള പാര്‍ഥിപന്റെ മറുപടി.

''ഞാന്‍ ആരുടേയും അടിമയല്ല. ഒരു പരിപാടിയിലും കാശ് വാങ്ങിയിട്ടല്ല പങ്കെടുക്കുന്നത്. ഇനി വാങ്ങുകയുമില്ല. രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയോ പണത്തിന് വേണ്ടി എന്റെ ആത്മാഭിമാനം പണയം വെക്കുകയോ ചെയ്യില്ല. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കരൂര്‍ സംഭവം പോലും കഴിഞ്ഞ ദിവസത്തെ വിവാഹ റിസപ്ഷന്റെ അത്ര അദ്ദേഹത്തിന്റെ ഇമേജിനെ ബാധിച്ചിട്ടുണ്ടാകില്ല. തൃഷ റിസപ്ഷനില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അതാണ് എന്റെ ചിന്ത. അത് പറയണം എന്ന ഉദ്ദേശത്തോടെയല്ല ഞാന്‍ സ്‌റ്റേജില്‍ കയറിയത്. പ്രീ-പ്ലാന്‍ ചെയ്ത പരിപാടിയായിരുന്നു. അതേക്കുറിച്ച് പിന്നീട് സംസാരിക്കാം'' എന്നാണ് പാര്‍ഥിപന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്നൊരു അവാര്‍ഡ് ഷോയിലാണ് പാര്‍ഥിപന്‍ തൃഷയെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചത്. കുന്ദവൈയെ വീട്ടില്‍ തന്നെ ഇരുത്തണം. പുറത്ത് ഇറങ്ങിയാല്‍ പ്രശ്‌നങ്ങളുണ്ടാകും എന്നായിരുന്നു പാര്‍ഥിപന്‍ പറഞ്ഞത്. പിന്നാലെ പാര്‍ഥിപന്റെ പേരെടുത്ത് പറയാതെ പ്രതികരണവുമായി തൃഷ രംഗത്തെത്തി. മൈക്ക് കയ്യിലുണ്ടെന്ന് കരുതി ആരും ബുദ്ധിയുള്ളവരാകില്ലെന്നും മണ്ടത്തരം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കുമെന്ന് മാത്രമേയുള്ളൂവെന്നായിരുന്നു തൃഷയുടെ പ്രതികരണം.

പിന്നാലെയാണ് പാര്‍ഥിപന്‍ മാപ്പ് ചോദിക്കുന്നത്. വിജയ്-സംഗീത വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ വിജയ് തൃഷയ്‌ക്കൊപ്പം ഒരു വിവാഹ റിസപ്ഷനിലെത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. തൃഷയുമായുള്ള അടുപ്പമാണ് വിജയ്‌ക്കെതിരെ വിവാഹ മോചനകേസ് നല്‍കാന്‍ സംഗീതയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Tuesday 10 Mar 2026 04.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW