Wednesday, March 11, 2026 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.51 AM

അമേരിക്കയൊക്കെ എന്ത്? ഇങ്ങനെവേണം ചികിത്സിക്കാന്‍! ഇന്ത്യയിലെ ആരോഗ്യരംഗത്തെ പുകഴ്ത്തി അമേരിക്കന്‍ യുവാവ്

america, man, praise, indian, healthcare

ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന പല വിദേശ വ്‌ളോഗര്‍മാരും ഇവിടുത്തെ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കക്കാരനായ ചാര്‍ലി ഇവാന്‍സ് എന്ന യുവാവ്. കഴിഞ്ഞ 148 ദിവസമായി ഇന്ത്യയില്‍ താമസിക്കുന്ന അദ്ദേഹം, തന്റെ രാജസ്ഥാന്‍ യാത്രയ്ക്കിടെ അസുഖബാധിതനായപ്പോഴുണ്ടായ അനുഭവങ്ങളാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. ഇന്ത്യയില്‍ ചികിത്സ തേടുക എന്നത് തികച്ചും ലളിതമായ പ്രക്രിയയാണെന്നും, അമേരിക്കയിലേതുപോലെ നൂലാമാലകളോ നീണ്ട കാത്തിരിപ്പോ ഇവിടെ ആവശ്യമില്ലെന്നും അദ്ദേഹം തന്റെ വീഡിയോയില്‍ പറയുന്നു.

തൊണ്ടയിലെ അണുബാധയ്ക്ക് ചികിത്സ തേടി ഋഷികേശിലെ ഫാര്‍മസിയില്‍ എത്തിയ തനിക്ക് ലഭിച്ച 'യോഗി കാന്തിക' പോലുള്ള മരുന്നുകള്‍ അത്ഭുതകരമായ ഫലമാണ് നല്‍കിയതെന്ന് ചാര്‍ലി പറയുന്നു. അമേരിക്കയില്‍ ഇത്തരം മരുന്നുകള്‍ ലഭ്യമല്ലെന്നും ഇവിടുത്തെ മരുന്നുകളിലെ ചേരുവകള്‍ കൂടുതല്‍ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം തന്നെ പ്രകൃതിദത്തമായ ഔഷധങ്ങള്‍ക്കും ഇന്ത്യയില്‍ ലഭിക്കുന്ന പ്രാധാന്യം തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈദ്യശാസ്ത്രത്തിന് പുറമെ, ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്കിടയിലുള്ള 'ഒറ്റമൂലി' അറിവുകളെയും ചാര്‍ലി പുകഴ്ത്തുന്നുണ്ട്. അസുഖം വരുമ്പോള്‍ ആശുപത്രിയിലോ ഫാര്‍മസിയിലോ പോകാതെ തന്നെ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ സഹായിക്കുന്ന സുഹൃത്തുക്കള്‍ ഇന്ത്യയുടെ പ്രത്യേകതയാണ്. 'പ്രകൃതിദത്തമായ വിക്‌സ്' എന്ന് അദ്ദേഹം വിശേഷിപ്പിച്ച കുഴമ്പ് ഇത്തരത്തില്‍ സുഹൃത്തുക്കള്‍ നല്‍കിയതാണെന്നും, ഇത്തരം കരുതല്‍ ഇന്ത്യയിലെ താമസം ഗംഭീരമാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയിലെ ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും ഒറ്റമൂലികളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഒരു 'കണ്ണ് തുറപ്പിക്കുന്ന' അനുഭവമാണെന്നാണ് ചാര്‍ലി വീഡിയോയുടെ അടിക്കുറിപ്പായി നല്‍കിയത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് താഴെ, വിദേശരാജ്യങ്ങളിലെ ചികിത്സാ കാത്തിരിപ്പിനെക്കുറിച്ചും ഇന്ത്യയിലെ ആരോഗ്യമേഖലയുടെ വേഗതയെക്കുറിച്ചും നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW