-->
ഇന്ത്യയിലെത്തുന്ന പല വിദേശ വ്‌ളോഗര്‍മാരില്‍ പലരും ഇവിടുത്തെ തങ്ങളുടെ മനോഹരമായ അനുഭവങ്ങളെ പ്രശംസിച്ച് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ഇന്ത്യയെ കുറിച്ച് വൈകാരികമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കന്‍ കണ്ടന്റ് ക്രിയേറ്ററായ ഗഭ്രുജി. ഇന്ത്യയോടുള്ള ഇഷ്ടം പ്രകടമാക്കിക്കൊണ്ട് പങ്കുവെച്ച വീഡിയോയില്‍ തനിക്കും ഒരു ആധാര്‍ കാര്‍ഡ് വേണമെന്ന് ഗഭുജി പറയുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കുവെച്ച വീഡിയോയില്‍ ഇന്ത്യയിലെ ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ എടുത്തു പറഞ്ഞ വ്‌ളോഗര്‍, രാജ്യത്തെ ജനങ്ങളുടെ സ്‌നേഹത്തെയും അതിഥി സല്‍ക്കാരത്തെയും ഏറെ പ്രശംസിച്ചു
'എന്റെ പേര് ഗഭ്രുജി എന്നാണ്, എനിക്കൊരു ആധാര്‍ കാര്‍ഡ് വേണം. അത് എന്തിനാണെന്ന് പറയാം. ഇന്ത്യയില്‍ എനിക്ക് ഇനി വെറും 8 മണിക്കൂര്‍ കൂടി മാത്രമേ ബാക്കിയുള്ളൂ, സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോള്‍ കരച്ചില്‍ വരുന്നുണ്ട്. ഇതിനുമുമ്പ് ഇങ്ങനെയൊരു വീഡിയോ എടുത്തപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞുപോയി,' ഒരു ബൈക്കിന് പിന്നിലിരുന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. 'ഈ രാജ്യത്തെ ഓരോ കാര്യങ്ങളും എന്നെ അത്രമേല്‍ സ്വാധീനിക്കുകയും സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ വെളുത്ത വര്‍ഗ്ഗക്കാരനായതുകൊണ്ട് നിങ്ങള്‍ക്ക് എല്ലാം ഉണ്ടെന്ന് അവര്‍ കരുതുന്നുണ്ടാകാം. പക്ഷേ അല്ല, യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് (ഇന്ത്യക്കാര്‍ക്കാണ്) എല്ലാം ഉള്ളതെന്ന് ഞാന്‍ കരുതുന്നു. ഈ രാജ്യത്ത് എല്ലാമുണ്ട്.'
'നിങ്ങളുടെ വീട് വൃത്തിയാക്കാന്‍ ആളെ വേണോ? അവര്‍ക്ക് അതിനു സൗകര്യമുണ്ട്. നിങ്ങളെ ഒരു മോട്ടോര്‍ സൈക്കിളില്‍ നടപ്പാതയിലൂടെ കൊണ്ടുപോകാന്‍ ആളെ വേണോ? അതിനും ഇവിടെ സൗകര്യമുണ്ട്. ദിവസത്തിന്റെ ഏത് സമയത്തും തെരുവ് ഭക്ഷണം വേണോ? അതും ഇവിടെയുണ്ട്.' ഇനിയും കാണുംവരെ ഇന്ത്യയെ മിസ് ചെയ്യുമെന്നും നന്ദി പറയുന്നുവെന്നും ഗഭുജി പറഞ്ഞു.
വീഡിയോയ്ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. 26 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. 151000ല്‍ ഏറെ ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും വന്നിട്ടുണ്ട്. ഇന്ത്യയോടുള്ള വ്‌ളോഗറുടെ ആത്മാര്‍ത്ഥ സ്‌നേഹത്തെ പലരും പ്രശസംസിച്ചു. നിങ്ങള്‍ ഇന്ത്യ വിട്ടാലും ഇന്ത്യ നിങ്ങളെ വിട്ടുപോവില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.