Wednesday, March 11, 2026 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 09.59 AM

ജനകീയ അദാലത്തുകളുമായി ബിജെപിയുടെ പ്രചരണത്തിന് തുടക്കം ; മുഖ്യമന്ത്രിയുടേയും പ്രതിപക്ഷനേതാവിന്റെയും മണ്ഡലങ്ങളില്‍

uploads/news/2026/03/828863/rajeev-chandra-sekharan.jpg

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ശക്തമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്ക് ഇറങ്ങി ബിജെപി. മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയും മണ്ഡലങ്ങളില്‍ ജനകീയ മെഗാ അദാലത്തുകള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ബിജെപി രാഷ്ട്രീയപ്രചരണം തുടങ്ങിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരുടേയും സംസ്ഥാന നേതാക്കളുടേയും സാന്നിദ്ധ്യത്തില്‍ ജനങ്ങളും പ്രശ്‌നങ്ങള്‍ നേരിട്ടുകേട്ടും പരാതികള്‍ സ്വീകരിച്ചുമാണ് സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ അദാലത്തുകള്‍ നടക്കുന്നത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിജെപി വനിതാനേതാവ് ശോഭാ കരന്ദലജെ, ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി, പി.സദാനന്ദന്‍ എം.പി. എന്നിവര്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് നടന്ന അദാലത്തില്‍ പങ്കെടുത്തു. വികസനം ജന്മാവകാശമാണെന്ന സന്ദേശമാണ് ജനസദസ്സുകളില്‍ പ്രചരിപ്പിക്കുന്നത്. വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുടെയും പദ്ധതികളുടെയും സേവനം നേരിട്ടു ലഭിക്കുന്ന വിധത്തില്‍ 20 സ്റ്റാളുകളാണ് ധര്‍മ്മടത്ത് സജ്ജമാക്കിയത്. നല്‍കിയ പരാതികളില്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി കിട്ടാനും സംവിധാനമുണ്ട്.

ജനസദസ്സില്‍ വികസനം പറഞ്ഞ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കടന്നാക്രമിക്കാനും മടിച്ചില്ല. പരിപാടി വെറും രാഷ്ട്രീയമല്ലെന്ന് കാണിക്കാനും ജനകീയ ഇടപെടലാണെന്നും ഉറപ്പാക്കാനുമാണ് കേന്ദ്രമന്ത്രിമാരെയും പരിപാടിയില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും മണ്ഡലങ്ങളില്‍ വികസനം പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കപ്പെട്ട ഗ്യാസ് ഏജന്‍സി ലൈസന്‍സ് തിരിച്ചു കിട്ടുന്നതിനായി കെപിസിസി പ്രസിഡന്റ് സണ്ണിജോസഫിന്റെ സഹോദരനും ധര്‍മ്മടത്ത് നടത്തിയ അദാലത്തില്‍ പരാതിയുമായി എത്തിയിരുന്നു. പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW