-->
ദോഹ :നിലവിൽ ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ വഴി താൽക്കാലിക ട്രാൻസിറ്റ് വിസ (Temporary Transit Visa) ലഭിക്കുന്നതിന് സഹായവുമായി ദോഹയിലെ ഇന്ത്യൻ എംബസി. സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ കൺഫേം ചെയ്ത ടിക്കറ്റുള്ളവർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിയവർക്കും, സൗദി അറേബ്യയിൽ നിന്ന് യാത്ര തുടരാൻ കൺഫേം ചെയ്ത ടിക്കറ്റുള്ളവർക്കും ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ലിങ്കിൽ രെജിസ്റ്റർചെയ്യാം.
ഖത്തറിലേക്ക് വന്ന വിമാന ടിക്കറ്റിന്റെ പകർപ്പ്,സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാനുള്ള കൺഫേം ചെയ്ത ടിക്കറ്റ്എന്നിവയാണ് ആവശ്യമായ രേഖകൾ. സൽവ ബോർഡർ (Salwa border) വരെയുള്ള യാത്രയും, അവിടെ നിന്ന് സൗദിയിലെ വിമാനത്താവളം വരെയുള്ളതുമായ എല്ലാ യാത്രാ ക്രമീകരണങ്ങളും വ്യക്തികൾ സ്വന്തം നിലയ്ക്ക് ചെയ്യേണ്ടതാണ്.നടപടികൾ പൂർത്തിയാക്കാൻ എംബസിക്ക് ചുരുങ്ങിയത് 48 മണിക്കൂർ സമയം ആവശ്യമായതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/oTwqEQYa4z22oX4W7
ഷഫീക്ക് അറയ്ക്കൽ