Wednesday, March 11, 2026 Last Updated 45 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 02.40 PM

അദൃശ്യ ഹീറോകൾ: പ്രതിസന്ധികളിലും ഖത്തറിനെ ചലിപ്പിക്കുന്നവർ

uploads/news/2026/03/828797/delivery.jpg

ദോഹ: പ്രാദേശിക സംഘർഷങ്ങളും ആശങ്കകളും നിലനിൽക്കുമ്പോഴും, ഖത്തറിലെ ജനജീവിതം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നത് ആയിരക്കണക്കിന് സാധാരണ തൊഴിലാളികളാണ്. വീടുകൾക്കുള്ളിൽ സുരക്ഷിതമായിരിക്കുന്നവർക്ക് ആവശ്യമായ സേവനങ്ങൾ എത്തിക്കാൻ തെരുവുകളിൽ സജീവമായ ഇവരെ 'ആധുനിക കാലത്തെ നായകന്മാർ' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.കത്തുന്ന ചൂടിലും തണുപ്പിലും മഴയിലും തളരാതെ, ഭക്ഷണം, മരുന്ന്, പലചരക്ക് സാധനങ്ങൾ എന്നിവ ഓരോ വീട്ടിലും എത്തിക്കുന്നു. "വിവിധ തരം കെയ്പ്പുകൾ ധരിച്ച ഹീറോകൾ" എന്നാണ്ഡെലിവറി റൈഡർമാരെ പ്രവാസി സമൂഹം വിശേഷിപ്പിക്കുന്നത്.24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റോറുകളിൽ സാധനങ്ങൾ അടുക്കിവെച്ചും പാക്ക് ചെയ്തും ഹൈപ്പർമാർക്കറ്റ് ജീവനക്കാർ രാജ്യത്തെ വിതരണ ശൃംഖലയെ നിലനിർത്തുന്നത്.

ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർമാർ എന്നിവർ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമായി ആശുപത്രികളിൽ കാവലുണ്ട്.നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കുന്ന ഗാർബേജ് കളക്ടർമാരും മുൻസിപ്പൽ തൊഴിലാളികളും പാൻഡെമിക് കാലത്തെപ്പോലെ തന്നെ ഇന്നും മാതൃകാപരമായ സേവനം കാഴ്ചവെക്കുന്നു.രാജ്യത്തിന്റെ അതിർത്തികളും ആഭ്യന്തര സുരക്ഷയും കാക്കുന്ന ഖത്തർ സായുധ സേനയുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി അടുത്തിടെ പ്രത്യേകം പ്രശംസിച്ചിരുന്നു.പലചരക്ക് കടയിലെ സഹായി മുതൽ പെട്രോൾ സ്റ്റേഷൻ അറ്റൻഡന്റ് വരെ നീളുന്ന ഈ വലിയ ശൃംഖലയാണ് ഖത്തറിന്റെ കരുത്ത്. വെറും വാക്കുകൾക്കപ്പുറം, ഇവർക്ക് മെച്ചപ്പെട്ട വേതനവും പരിഗണനയും നൽകണമെന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Ads by Google
TRENDING NOW