Tuesday, March 10, 2026 Last Updated 42 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 01.41 PM

ഭക്ഷണം നല്‍കുന്നതിനിടെ പത്ത് വയസ്സുകാരിയെ ആക്രമിച്ച് സിംഹം: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

lion, grab, girl, china, zoo, feeding

ഗ്വാങ് ഡോങ്ങ്: മൃഗശാലയില്‍ സിംഹത്തിന് ഭക്ഷണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരിയെ സിംഹം ആക്രമിച്ചു. ചൈനയിലെ ഗ്വാങ് ഡോങ്ങിലെ ഷാന്റോ സോങ് ഷാന്‍ പാര്‍ക്ക് മൃഗശാലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സിംഹത്തിന് ഭക്ഷണം നല്‍കുന്നതിനായി മൃഗശാലാ സൂക്ഷിപ്പുകാരനാണ് കുട്ടിയെ സുരക്ഷാ ബഫര്‍ സോണിലേക്ക് കൊണ്ടുപോയത്. സംഭവദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

കൂട്ടിലെ വിടവിലൂടെ മുന്‍കാലുകള്‍ കടത്തി സിംഹം പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ പിടിത്തമിട്ടതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ആദ്യഭാഗം. കുട്ടിയുടെ ട്രൗസറില്‍ പിടിച്ച സിംഹം കുട്ടിയെ കൂട്ടിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു. ഇതോടെ മൃഗശാലാ സൂക്ഷിപ്പുകാരന്‍ ലോഹവടിയുമായി സിംഹത്തെ ആവര്‍ത്തിച്ച് അടിച്ചു. ഏകദേശം 30 സെക്കന്‍ഡ് നീണ്ട പരിശ്രമത്തിനൊടുവില്‍ അടിയേറ്റ വേദനയില്‍ സിംഹം കുട്ടിയുടെ വസ്ത്രത്തില്‍ നിന്നുള്ള പിടിവിട്ടു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സിംഹത്തിന് ഭക്ഷണം നല്‍കാന്‍ കൊണ്ടുപോയ മൃഗശാല ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ഇയാളെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ ചെറിയ പരുക്ക് മാത്രമാണ് കുട്ടിക്ക് ഉണ്ടായത്. റാബീസ് വാക്‌സീനേഷന്‍ നല്‍കിയ ശേഷം മാതാപിതാക്കളോടൊപ്പം കുട്ടിയെ വിട്ടയച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW