Tuesday, March 10, 2026 Last Updated 43 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 12.28 PM

സിംഹത്തിന്റെ ആക്രമണത്തില്‍ കൗമാരക്കാരന് ദാരുണാന്ത്യം: ബ്രസീലില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

lion, attack, teenager, brazil

മൃഗശാലകളില്‍ സന്ദര്‍ശനത്തിനെത്തുന്നവരില്‍ ചിലര്‍ അശ്രദ്ധമൂലം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന്റെ നിരവധി വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ബ്രസീലിലും സമാനമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ഒരു സന്ദര്‍ശകന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സംഭവത്തിന്റെ അതിക്രൂരമായ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ഞായറാഴ്ച്ച ജാവോ പെസോവയിലെ അരുഡ കാമറാ സൂബൊട്ടാണിക്കല്‍ പാല്‍ക്കിലാണ് സംഭവം നടന്നത്.

6 മീറ്റര്‍ മതിലും സുരക്ഷവേലിയും ചാടിക്കടന്ന് സിംഹം ഗെര്‍സണ്‍ ഡി മെലോ മച്ചാടോ എന്ന കൗമാരക്കാരനെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സന്ദര്‍ശകരുടെ മുന്നില്‍ വച്ചാണ് ആക്രമണം നടക്കുന്നത്. അതേസമയം , മച്ചാടോ മനപ്പൂര്‍വ്വം സിംഹത്തിന്റെ കൂട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ഗവണ്‍മെന്റ് റിപ്പോര്‍ട് പ്രകാരം മച്ചാഡോ മതിലും സെക്യൂരിറ്റി വേലിയും കടന്ന് അകത്തുണ്ടായിരുന്ന മരത്തിലൂടെ സുരക്ഷ ഏരിയയില്‍ കടക്കുകയായിരുന്നു എന്നാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സന്ദര്‍ശകര്‍ റെക്കോഡ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വീഡിയോയില്‍ മരത്തിലൂടെ താഴേക്ക് ഇറങ്ങുന്ന മച്ചാഡോയെ സിംഹം നിരീക്ഷിക്കുന്നത് കാണാം. വളരെ പെട്ടെന്ന് കുട്ടിയെ കടിച്ചെടുത്ത് കുറ്റിക്കാട്ടിലേയ്ക്ക് മറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതുകണ്ട സന്ദര്‍ശകരുടെ പേടിച്ചുള്ള നിലവിളിയും വീഡിയോയില്‍ കേള്‍ക്കുന്നുണ്ട്. മൃഗത്തിന്റെ ആക്രമണത്തിലുണ്ടായ മുറിവുകളാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്. അതീവ ദുഖകരമായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ നിലവില്‍ മൃഗശാല അടച്ചിടുകയാണെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് പ്രകാരം ലിയോണ എന്ന സിംഹം മുന്‍പ് യാതൊരു വിധത്തിനുള്ള ആക്രമണവും കാണിച്ചിട്ടില്ല. അതുകൊണ്ട് ദയാവധം പരിഗണിക്കുന്നില്ലെന്നും പറയുന്നു. വെറ്റിനറി സ്റ്റാഫുകളും മറ്റു ടെക്‌നീഷ്യന്മാരും സിംഹത്തിന്റെ ആരോഗ്യത്തിലും വൈകാരികമായ തിരിച്ചുവരവിനായും പരിശ്രമിക്കുന്നുണ്ട്. 8 മീറ്റര്‍ ഉയരത്തിലാണ് സംരക്ഷണ മതിലുള്ളത്. സാധാരണഗതിയില്‍ ഇത് അതീവ സുരക്ഷ മേഖലയാണെന്ന് പാര്‍ക്കിന്റെ വെറ്റിനറേനിയന്‍ തിയാഗോ നെറി പറഞ്ഞു. അന്വഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ നിന്നും കൗമാരക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചതാകാം എന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും ഷിസോഫ്രീനിയ ഉണ്ടായിരുന്നു. ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയറിന്റെ ഭാഗമായി 8 വര്‍ഷമായി താന്‍ മച്ചാഡോയുടെ കൂടെ ഉണ്ടായിരുന്നെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലര്‍ വെറോണിക്ക ഒലിവെരാ പറഞ്ഞു. കൂടാതെ അവന് പെരുമാറ്റ വൈകല്യം ഉണ്ടായിരുന്നതായി സൈക്കാട്രിസ്റ്റ് കണ്ടെത്തിയിരുന്നു. അതിനാല്‍ ചികില്‍സ അനിവാര്യമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW