Thursday, March 12, 2026 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.59 AM

മിക്കി വാന്‍ ഡി വെന്‍ ചതിച്ചു...! 12 മിനിറ്റിനിടയില്‍ വഴങ്ങിയത് മൂന്ന് ഗോളുകള്‍ ; ടോട്ടനം തരംതാഴ്ത്തലിനരികില്‍

uploads/news/2026/03/828750/tottanam-lost.jpg

ലണ്ടന്‍: പ്രതിരോധതാരം മിക്കി വാന്‍ ഡി വെന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ആദ്യപകുതിയുടെ 12 മിനിറ്റിനിടയില്‍ മൂന്ന് ഗോളുകള്‍ വഴങ്ങി ക്രിസ്റ്റല്‍ പാലസിനോട് ഒന്നിനെതിരേ മൂന്ന്‌ഗോളിന് ടോട്ടനം തോറ്റു. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നോര്‍ത്ത് ലണ്ടനില്‍ ഇന്നലെ നടന്ന മത്സരം 1977 ന് ശേഷം ടോട്ടന്‍ഹാമിനെ ടോപ്പ് ഫ്‌ലൈറ്റില്‍ നിന്ന് തരംതാഴ്ത്തപ്പെടലിന് അരികില്‍ എത്തിച്ചു.

10 പേരുമായി പകുതിയിലധികം മത്സരങ്ങള്‍ കളിച്ച സ്പര്‍സ് ഇപ്പോള്‍ 11 ലീഗ് മത്സരങ്ങളാണ് ഒരു വിജയവുമില്ലാതെ പിന്നിട്ടത്. ഇംഗ്ലണ്ട്താരം ഡൊമിനിക് സോളങ്കെ ക്ലോസ് റേഞ്ചില്‍ നിന്ന് ഫിനിഷ് ചെയ്ത് ടീം 34-ാം മിനിറ്റില്‍ ലീഡ് നേടിയിരുന്നു. നാലു മിനിറ്റിനുള്ളില്‍ തന്നെ കളിയുടെ മുപ്പത്തെട്ടാം മിനിറ്റില്‍ മിക്കി വാന്‍ ഡി വെന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി ടോട്ടനം പത്തുപേരായി ചുരുങ്ങുകയൂം ചെയ്തു.

ആദ്യപകുതി അവസാനിക്കാനിരിക്കെ വെറും 12 മിനിറ്റിനുള്ളില്‍ ടോട്ടനം മൂന്ന് തവണയാണ് പിന്നില്‍ പോയത്. ഇസ്മായില്‍ സാര്‍ രണ്ടുതവണ വല കുലുക്കി. പിന്നാലെ ജോര്‍ഗന്‍ സ്ട്രാന്‍ഡ് ലാര്‍സനും ഗോള്‍. കളിയില്‍ ആദ്യം ഗോള്‍ നേടിയത് ടോട്ടനമായിരുന്നു. ബൈലൈനിലൂടെ ഫുള്‍ ബാക്കിന്റെ അതിശക്തമായ റണ്ണിന് ശേഷം ആര്‍ച്ചി ഗ്രേയുടെ കട്ട്-ബാക്ക് സോളാങ്കി ഗോളാക്കി മാറ്റുമ്പോള്‍ കളിക്ക് പ്രായം 34 മിനിറ്റായിരുന്നു. എന്നാല്‍ മുപ്പത്തെട്ടാംമിനിറ്റില്‍ സാറിനെ ടോട്ടനത്തിന്റെ വില്ലന്‍ വാന്‍ ഡി വെന്‍ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തി. ഇതിന് ചുവപ്പ് കാര്‍ഡ് കണ്ട് വെന്‍ മടങ്ങുമ്പോള്‍ സാര്‍ പെനാല്‍റ്റി ഗോളാക്കി മാറ്റുന്ന തിരക്കിലായിരുന്നു.

ആദ്യപകുതിയുടെ സ്റ്റോപ്പേജ് സമയത്തിന്റെ ആദ്യ മിനിറ്റില്‍ വാര്‍ട്ടണില്‍ നിന്നും കിട്ടിയ ഒരു പെര്‍ഫെക്ട് പാസില്‍ ടോട്ടനം കീപ്പര്‍ വികാരിയോയുടെ കാലുകള്‍ക്ക് ഇടയിലൂടെ സ്ട്രാന്‍ഡ് ലാര്‍സണ്‍ വെടിയുതിര്‍ത്തു. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ സാര്‍ വീണ്ടും ടോട്ടനത്തിന്റെ വലയില്‍ പന്തെത്തിച്ചു. ഇപ്പോള്‍ ഇവിടെ എന്താണ്ടായേ എന്ന് ചോദിക്കുന്നത് പോലെയായിരുന്നു ടോട്ടനം ഇടവേളയ്ക്ക് പിരിഞ്ഞത്.

!ഈ തോല്‍വി ടോട്ടന്‍ഹാമിന് വലിയ ഭീതിയാണ് നല്‍കുന്നത്. പ്രീമിയര്‍ ലീഗ് പോയിന്റ്പട്ടികയില്‍ 16-ാം സ്ഥാനത്താണ്, തരംതാഴ്ത്തല്‍ മേഖലയേക്കാള്‍ ഒരു പോയിന്റ് മുകളിലാണെന്ന് മാത്രം. ക്രിസ്റ്റല്‍ പാലസ് 13-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Ads by Google
Ads by Google
TRENDING NOW